കോല്‍ക്കത്ത
മുന്‍കോപത്തിലും നേതൃഗുണത്തിലും സൗരവ് ഗാംഗുലിയോടാണു മനോജ് തിവാരി ഉപമിക്കപ്പെടുന്നത്. ഛോട്ടാ ദാദയെന്ന വിശേഷണം ആദ്യമായൊരു അന്താരാഷ്ട്ര വേദിയില്‍ അന്വര്‍ഥമാക്കിക്കൊണ്ട് തിവാരി ഇന്നലെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തുടര്‍ച്ചയായ രണ്ടാം ജയത്തിലേക്കു നയിച്ചു. ആദ്യ മത്സര ത്തില്‍ ഒന്നാം പന്തില്‍ പുറത്തായതിന്‍റെയും കിട്ടിയ അവസ രങ്ങള്‍ ഉപയോഗിക്കാനറിയാത്തവനെന്ന പരിഹാസത്തിന്‍റെയും ക്ഷീണവും തീര്‍ത്ത തിവാരിയുടെ അര്‍ധസെഞ്ചുറി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനു സമ്മാനിച്ചത് ഏഴു വിക്കറ്റ് തോല്‍വി.
ആദ്യ മത്സരത്തില്‍ ചാംപ്യന്‍മാര്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെ അട്ടിമറിച്ചത് ഫ്ളൂക്കല്ലെന്നു തെളിയിക്കുകയായിരുന്നു ഒറിജിനല്‍ ദാദയുടെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ക്രിക്കറ്റിന്‍റെ എല്ലാ മേഖലകളി ലും ടീം ലോക നിലവാരത്തിലേക്കുയര്‍ന്നപ്പോള്‍ നിലവിലുള്ള റണ്ണേഴ്സ് അപ്പ് ആയ അനില്‍ കുംബ്ലെയുടെ ടീമിന് ഒന്നു പൊരുതാന്‍ പോലും അവസരം കിട്ടിയില്ല. സ്കോര്‍: ചലഞ്ചേഴ്സ്- 135/7, റൈഡേഴ്സ്- 136/3 (19.2 ~ഓവര്‍).
ഏഞ്ജലോ മാത്യൂസ് നാല് വിക്കറ്റോടെ ബൗളിങ്ങിലും ഓപ്പണര്‍മാര്‍ മനോജ് തിവാരി യും (50) ബ്രാഡ് ഹോജും (50) ഹാഫ് സെഞ്ചുറികളോടെ ബാറ്റിങ്ങിലും തിളങ്ങി. 29 പന്തില്‍ ആറു ഫോറും രണ്ടു സിക്സും സഹിതം 50 റണ്‍സ് നേടിയ തിവാരി മാന്‍ ഒഫ് ദ മാച്ച്.
ടോസ് നേടിയ റൈഡേഴ്സ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചലഞ്ചേഴ്സിനെ ബാറ്റിങ്ങിനയച്ചു. 19 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മാത്യൂസും 22 റണ്‍സ് വിട്ടു നല്‍കി രണ്ട് വിക്കറ്റ് നേടിയ മുരളി കാര്‍ത്തിക്കും എതിരാളികളുടെ സ്കോര്‍ 135 ല്‍ ഒതുക്കി. തിവാരി- ഹോജ് ഓപ്പണിങ് സഖ്യം 101 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി കോല്‍ക്കത്തന്‍ വിജയം ഉറപ്പാക്കുകയും ചെയ്തു. ക്യാപ്റ്റന്‍ ഗാംഗുലി 22 പന്ത് നേരിട്ടപ്പോള്‍ ഡെയ്ല്‍ സ്റ്റെയ്നെതിരേ ഒരു സ്ട്രെയ്റ്റ് സിക്സര്‍ ഉള്‍പ്പെടെ 23 റണ്‍സെടുത്തു.
52 പന്തില്‍ 65 റണ്‍സ് നേടി പുറത്താകാതെ നിന്ന ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്വസ് കാലിസ് ചലഞ്ചേഴ്സ് ടോപ് സ്കോറര്‍.
44 പന്തിലായിരുന്നു ഹോജിന്‍റെ ഫിഫ്റ്റി. അഞ്ച് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും അനില്‍ കുംബ്ലെയ്ക്ക് ഓപ്പണിങ് സഖ്യത്തെ നിയന്ത്രിക്കാനായില്ല. കാലിസും പ്രവീണ്‍ കുമാറും ഡെയ്ല്‍ സ്റ്റെയ്നും തല്ലുകൊണ്ടു വലഞ്ഞു. മൂന്നാം ഓവറില്‍ തിവാരിയെ റണ്ണൗട്ടാക്കാനുള്ള സുവര്‍ണാവസരം ചലഞ്ചേഴ്സ് പാഴാക്കിയിരുന്നു. ഇതിനു പിന്നാലെയാണു ഛോട്ടാ ദാദയുടെ വിശ്വരൂപ പ്രദര്‍ശനത്തിന് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിച്ചത്. റൂള്‍ഫ് വാന്‍ഡര്‍ മെര്‍വിന്‍റെ അടുത്തടുത്ത ഓവറുകളില്‍ ഓപ്പണര്‍മാര്‍ പുറത്തായെങ്കിലും ഗാംഗുലി, റൈഡേഴ്സ് വിജയം ഉറപ്പിച്ചു. ജയിക്കാന്‍ മൂന്ന് റണ്‍സ് ആവശ്യമുള്ളപ്പോള്‍ പ്രവീണ്‍ കുമാറിന്‍റെ പന്തില്‍ ഓയിന്‍ മോര്‍ഗനു പിടിനല്‍കി ദാദയും മടങ്ങി.
നേരത്തേ മൂന്നാം ഓവറില്‍ ചലഞ്ചേഴ്സ് ഓപ്പണര്‍ ശ്രീവത്സ് ഗോസ്വാമിയെ പുറത്താക്കി കോല്‍ക്കത്ത ബ്രേക്ക് ത്രൂ സ്വന്തമാക്കി. ചാള്‍ ലാങ്വെല്‍റ്റിന്‍റെ പന്തില്‍ തേഡ്മാനില്‍ ഇഷാന്ത് ശര്‍മയുടെ കൈകളിലൊതുങ്ങുകയായിരുന്നു ഗോസ്വാമി. ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരേ വിജയത്തില്‍ ഓള്‍ റൗണ്ട് പ്രകടനത്തോടെ പ്രധാന പങ്ക് വഹിച്ച മാത്യൂസ് ഫോമിലുള്ള ചലഞ്ചേഴ്സ് ബാറ്റ്സ്മാന്‍ മനീഷ് പാണ്ഡെയെ പൂജ്യനാക്കി മടക്കി.
പിന്നീടെത്തിയ മോര്‍ഗനും അധികം ആയുസുണ്ടായില്ല. മുരളി കാര്‍ത്തിക്കിന്‍റെ പന്തില്‍ റിവേഴ്സ് സ്വീപ്പിനു ശ്രമിച്ച മോര്‍ഗന്‍ ബൗള്‍ഡ്. കാലിസിനൊപ്പം ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു രാഹുല്‍ ദ്രാവിഡ്. അഞ്ചാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 38 റണ്‍സും സ്വന്തമാക്കി. എന്നാല്‍ മാത്യൂസിന്‍റെ വൈഡ് ബോളില്‍ ഷോട്ടിനു ശ്രമിച്ച ദ്രാവിഡ് പ്ലെയ്ഡ് ഓണായി. കാലിസിനെയും ദ്രാവിഡിനെയും കൂടാതെ റോബിന്‍ ഉത്തപ്പ (20) മാത്രമാണ് ചലഞ്ചേഴ്സ് നിരയില്‍ രണ്ടക്കം കടന്നത്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ നാളെ റൈഡേഴ്സിന്‍റെ അടുത്ത മത്സരം.
റോയല്‍ ചലഞ്ചേഴ്സ്
കാലിസ് നോട്ടൗട്ട് 65, ഗോസ്വാമി സി ഇഷാന്ത് ബി ലാങ്വെല്‍റ്റ് 8, പാണ്ഡെ ബി മാത്യൂസ് 0, കോഹ്ലി സി മാത്യൂസ് ബി കാര്‍ത്തിക് 2, മോര്‍ഗന്‍ ബി കാര്‍ത്തിക് 10, ദ്രാവിഡ് ബി മാത്യൂസ് 21, ഉത്തപ്പ സി സാഹ ബി മാത്യൂസ് 20, വാന്‍ഡര്‍ മെര്‍വ് സി ഹോജ് ബി മാത്യൂസ് 1, പ്രവീണ്‍ കുമാര്‍ നോട്ടൗട്ട് 3
എക്സ്ട്രാസ് 5
ടോട്ടല്‍ 135/7
വിക്കറ്റ് വീഴ്ച: 1-15, 2-17, 3-20, 4-35, 5-73, 6-110, 7-112
ബൗളിങ്: ബൗളിങ് ലാങ്വെല്‍റ്റ് 4-0-27-1, ഇഷാന്ത് 4-0-27-0, മാത്യൂസ് 4-0-19-4, കാര്‍ത്തിക് 4-0-22-2, ഹോജ് 1-0-11-0, ഗാംഗുലി 2-0-18-0, രോഹന്‍ ഗവാസ്കര്‍ 1-0-8-0
നൈറ്റ് റൈഡേഴ്സ്
ഹോജ് സി പാണ്ഡെ ബി മെര്‍വ് 50, മനോജ് തിവാരി സി ആന്‍ഡ് ബി മെര്‍വ് 50, ഗാംഗുലി സി മോര്‍ഗന്‍ ബി കുമാര്‍ 23, പൂജാര നോട്ടൗട്ട് 5, ഷാ നോട്ടൗട്ട് 2
എക്സ്ട്രാസ് 6
ടോട്ടല്‍ 136/3 (19.2 ഓവര്‍)
വിക്കറ്റ് വീഴ്ച: 1-101, 2-112, 3-133
ബൗളിങ്: പ്രവീണ്‍ കുമാര്‍ 4-0-16-1, കാലിസ് 3-0-34-0, സ്റ്റെയ്ന്‍ 4-0-38-0, കുംബ്ലെ 4-0-19-0, മെര്‍വ് 4-0-27-2, കോഹ്ലി 0.2-0-1-0
Close...
Maximum Character Allowed -
4000