വ്യത്യസ്തതകളോടെ കച്ചേരി ആരംഭം
ജീവ ആകെ തിരക്കിലാണ്. പുതിയ ചിത്രം കച്ചേരി ആരംഭം ഏറെ വ്യത്യസ്തതകളോടെ ഒരുങ്ങുന്നു. പരീക്ഷണങ്ങള്‍ നിറയുന്ന പുതിയ ചിത്രത്തിന്‍റെ ആവേശം ജീവ മറച്ചുവയ്ക്കുന്നില്ല. ചോദിക്കുന്നതെന്തും നല്‍കുന്ന സ്വഭാവക്കാരനാണു കച്ചേരി ആരംഭത്തില്‍ ജീവയുടെ കഥാപാത്രം. ഒരു ഘട്ടത്തില്‍ അവന്‍റെ കാമുകിയെയാണ് ഒരാള്‍ ആവശ്യപ്പെടുന്നത്. ആ ആവശ്യത്തിന് ജീവ എടുക്കുന്ന തീരുമാനമാണു കച്ചേരി ആരംഭത്തിന്‍റെ ടേണിങ് പൊയിന്‍റ്.
ഒരുപാടു പ്രത്യേകതകളോടെയാണു ചിത്രം ഒരുക്കിയിരിക്കുന്നത്. നാ മുത്തുകുമാര്‍ എഴുതിയ ഒരു പാട്ട് ചിത്രീകരിച്ചതു താജ്മഹല്‍, ആഗ്ര ഫോര്‍ട്ട്, ഫത്തേപ്പൂര്‍ സിക്രി എന്നിവിടങ്ങളില്‍. പാട്ടിന്‍റെ ഓരോ ഷോട്ടിനും ആയിരം ഫ്രെയ്മുകള്‍. തമിഴകത്ത് ഇന്നേവരെ പരീക്ഷിക്കാത്ത പുതിയ ടെക്നോളജിയാണിത്.
ജീവയുടെ അച്ഛന്‍ ആര്‍.ബി. ചൗധരിയുടെ സൂപ്പര്‍ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ തിരൈവണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂനം ബജ്വയാണു നായിക. ഈ മാസം പത്തൊന്‍പതിനു റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന കച്ചേരി ആരംഭത്തിന്‍റെ സംഗീതം ഇമ്മാന്‍. വടിവേലു, ജെ.ഡി. ചക്രവര്‍ത്തി, മനോഹര്‍, ശ്രീരഞ്ജിനി എന്നിവരാണു മറ്റുതാരങ്ങള്‍
Close...
Maximum Character Allowed -
4000