Thursday, February 09, 2012   7:21 AM IST
Supplements
Home>> Cinema>> Latest News
Headlines
ശില്‍പ്പയുടെ നൈറ്റ് ക്ലബ്ബ്
Monday, March 15, 2010
|
|
|
ബോളിവുഡിന്‍റെ സ്റ്റൈല്‍ ഡിവ ശില്‍പ്പ ഷെട്ടിക്കു ബിസിനസ് രംഗം നന്നേ പിടിച്ച മട്ടാണ്. പുതിയ ബിസിനസുകളിലേക്കു ചേക്കേറുന്ന ശില്‍പ്പയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും ലേറ്റസ്റ്റ് സ്വപ്നം ഒരു നൈറ്റ് ക്ലബ്ബായിരുന്നു. ഒടുവില്‍ ആ സ്വപ്നവും പൂവണിഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയില്‍ റോയല്‍റ്റി എന്ന പേരില്‍ ഒരു നൈറ്റ് ക്ലബ്ബ് തുടങ്ങി. ബാന്ദ്രയിലെ പ്രശസ്തമായ പൊയിസന്‍ എന്ന ക്ലബ്ബ് വാങ്ങി, നവീകരിച്ച് പേരും മാറ്റിയെടുത്ത് ബ്രാന്‍ഡ് ന്യൂ ക്ലബ്ബായി അവതരിപ്പിച്ചിരിക്കുകയാണു ശില്‍പ്പയും രാജും.

സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ട്വിറ്ററിലൂടെയാണു ശില്‍പ്പ റോയല്‍റ്റി ക്ലബ്ബിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ഇതാണു വാര്‍ത്ത, ഞങ്ങളുടെ പുതിയ സംരംഭം - റോയല്‍റ്റി, പട്ടണത്തിലെ പുതിയ ക്ലബ്ബ്, ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. അതിന്‍റെ സന്തോഷത്തിലും തിരക്കിലുമാണ് ഇപ്പോള്‍. ക്ലബ്ബിലെ ആദ്യ പാര്‍ട്ടി ശില്‍പ്പയുടെ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്‍റെ കളിക്കു ശേഷമായിരിക്കുമെന്നാണ് അറിയിച്ചത്. തന്‍റെ ടീം വിജയിക്കുകയാണെങ്കില്‍ അതുംകൂടി ആഘോഷിക്കാം എന്നു ശില്‍പ്പ കരുതിയിരിക്കണം. പക്ഷേ, ടീമിന്‍റെ പരാജയം ആഘോഷിക്കാനായിരുന്നു ശില്‍പ്പയുടെ വിധി.

ഇയോസിസ് എന്ന പേരില്‍ വെല്‍നെസ് സ്പാ ചെയ്ന്‍ പുറത്തിറക്കിയ ശില്‍പ്പ, സ്വന്തം പേരില്‍ ഹെല്‍ത്തി കറി റെയ്ഞ്ചും പപ്പടവും അവതരിപ്പിച്ചിരുന്നു. ഇതിനു ശേഷമാണു രാജസ്ഥാന്‍ റോയല്‍സിന്‍റെ ഷെയര്‍ ഈ ദമ്പതികള്‍ സ്വന്തമാക്കിയത്. ഇതിനിടെ യോഗ പ്രമോട്ട് ചെയ്യുന്ന ഒരു ഡിവിഡിയിലും മോഡലായി ശില്‍പ്പ. കാശുണ്ടാക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ടെന്നു സിനിമയില്‍ നിന്നു പുറത്തായപ്പോള്‍ ശില്‍പ്പ പഠിച്ചെന്നു തോന്നുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code