ചെറുകിട സംരംഭകര്‍ക്കു
പുരസ്കാരങ്ങള്‍
തിരുവനന്തപുരം
സംസ്ഥാനത്തെ മികച്ച ലഘു- ചെറുകിട- ഇടത്തരം സംരംഭകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
മികച്ച സംരംഭകനുള്ള 2007-08ലെ പുരസ്കാരത്തിനു തൊടുപുഴ പുതുപ്പരിയാരത്തെ കൊച്ചിന്‍ പവര്‍ കേബിള്‍സ് ഉടമ സുനില്‍ ജോസഫ് അര്‍ഹനായി. കഴിഞ്ഞ വര്‍ഷത്തെ മികച്ച സംരംഭകന്‍ തിരുവനന്തപുരത്തെ അമ്മിണി സോളാര്‍സ് ഉടമ കെ.ജി മധുവാണ്. 2007-08ലെ മികച്ച സംരംഭക തൊടുപുഴ സൈറക്സ് ഡിസൈനേഴ്സ് ടൈല്‍സ് ഉടമ ബീനാ ജസ്റ്റിന്‍. ഈ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരം തൃശൂര്‍ ശ്രീ ഭഗവതി മഠം ആയുര്‍വേദ നികേതനം ഉടമ ഡോ. ശ്രീദേവി ശ്രീനിവാസനെയും തെരഞ്ഞെടുത്തു.
പട്ടിക വിഭാഗത്തിലെ മികച്ച സംരംഭകര്‍ക്കുള്ള 2007-08ലെ പുരസ്കാരം തൃശൂര്‍ അത്താണിയിലെ ബാബാസ് പേവ് ടെക് ഉടമ ദിലീപ് കുമാറിന്. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് തൃശൂര്‍ മണലൂര്‍ ശ്രീലക്ഷ്മി ഹാന്‍ഡിക്രാഫ്റ്റ്സ് ഉടമ വിദ്യാരാജനു ലഭിക്കും. 27നു കോഴിക്കോട്ടു നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. പൊതുവിഭാഗത്തിലെ മികച്ച സംരംഭകന് 50,000 രൂപയും സംരംഭകയ്ക്ക് 30,000 രൂപയുമാണ് സമ്മാനം. പട്ടിക വിഭാഗം സംരംഭകര്‍ക്ക് 20,000 രൂപ. ജില്ലാതലത്തിലും ഈ വിഭാഗങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കും.
Close...
Maximum Character Allowed -
4000