Thursday, February 09, 2012   10:34 AM IST
Supplements
Home>> News>> Business
Business
ഇമ്മാനുവല്‍ സില്‍ക്സ്: ഉദ്ഘാടനം 21ന്
Tuesday, March 16, 2010
|
|
|
കോട്ടയം

ലോകത്തെ ഏറ്റവും വലിയ പട്ടിന്‍ സാമ്രാജ്യവുമായി ഇമ്മാനുവല്‍ സില്‍സ് കോട്ടയത്തുമെത്തുന്നു. 21ന് രാവിലെ 10.30ന് തെന്നിന്ത്യന്‍ താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് കോട്ടയം ഷോറൂമിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഭദ്രദീപം കൊളുത്തുന്ന ചടങ്ങില്‍ വെഡ്ഡിങ് സെക്ഷന്‍റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിക്കും. മുന്‍മന്ത്രി കെ.എം. മാണി എംഎല്‍എ ആദ്യ വില്‍പ്പന നടത്തും.

കോട്ടയം കലക്റ്ററേറ്റിനു സമീപം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഉദ്ഘാടന ച്ചടങ്ങുകള്‍ നടക്കും. രാവിലെ 9.30 മുതല്‍ ഫ്രാങ്കോയും സയനോരയും നയിക്കുന്ന മ്യൂസിക് ഷോയും അരങ്ങേറും.

1.25 ലക്ഷം സ്ക്വയര്‍ ഫീറ്റിലാണ് ഇമ്മാനുവല്‍ സില്‍ക്സ് കോട്ടയത്ത് ഉയര്‍ന്നിരിക്കുന്നത്. ഇടനിലക്കാരില്ലാത്ത പര്‍ച്ചെയ്സാണ് ഇമ്മാനുവല്‍ ഗ്രൂപ്പിന്‍റെ പ്രത്യേകതയെന്ന് മാനെജിങ് ഡയറക്റ്റര്‍ ടി. ഒ. ബൈജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങുന്നതിനാല്‍ തുണിത്തരങ്ങള്‍ക്കു വിലക്കുറവുണ്ടാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. രണ്ടു വര്‍ഷം കൂടുമ്പോള്‍ ഓരോ പുതിയ ഷോറൂം തുടങ്ങാനാണു പദ്ധതിയിടുന്നതെന്നും ബൈജു. അടുത്ത ഷോറൂം എറണാകുളത്ത്. പിന്നീട് തിരുവനന്തപുരത്തും അതുകഴിഞ്ഞു കോഴിക്കോട്ടും. ഹോള്‍സെയ്ല്‍ വിപണനത്തിന് തൃശൂരില്‍ മാത്രം എട്ടു ബ്രാഞ്ചുകളും സൂററ്റില്‍ സ്വന്തം ഉത്പാദന കേന്ദ്രവും ഇമ്മാനുവല്‍ ഗ്രൂപ്പിനുണ്ട്.

എട്ടു നിലകളിലായാണ് ഇമ്മാനുവല്‍ സില്‍ക്സ് കോട്ടയം ഷോറൂം. ഓരോ ഫ്ളോറും എക്സ്ക്ലൂസിവ് സെക്ഷനുകളായി തരം തിരിച്ചിട്ടുണ്ട്. ഗ്രൗണ്ട് ഫ്ളോറില്‍ കിഡ്സ് വെയറുകളും വിവിധ റേഞ്ചുകളിലുള്ള വെറൈറ്റി കലക്ഷനുകളും ലഭ്യമാക്കുന്നു. അന്താരാഷ്ട്ര ബ്രാന്‍ഡുകളടക്കം നൂറിലധികം ബ്രാന്‍ഡുകളുടെ വൈവിധ്യവും ഒരുക്കിയിട്ടുണ്ട്.

ഒന്നാം നില സാരികള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. മറ്റെവിടെയും ദര്‍ശിക്കാത്ത 10 ലക്ഷം സാരികളാണിവിടെ ഒരുക്കിയിരിക്കുന്നതെന്നു ഭാരവാഹികള്‍. രണ്ടാം നില ഡ്രെസ് മെറ്റീരിയലുകള്‍ക്കും ചുരിദാര്‍ മെറ്റീരിയല്‍സിനും. ചുരിദാര്‍, ലാച്ച, വെഡ്ഡിങ് ലാച്ചകള്‍, റെഡി-ടു- സ്വിച്ച് ചുരിദാര്‍ മെറ്റീരിയലുകള്‍ എന്നിവയുടെ അപൂര്‍വ സെലക്ഷന്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. നാലാം നിലയില്‍ മെട്രൊ സിറ്റികളിലെ ഷോപ്പിങ് മാളുകളില്‍ മാത്രം ഉണ്ടായിരുന്ന സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രാര്‍ഥനാ ഹാളിനും കുട്ടികള്‍ക്കുള്ള കളിസ്ഥലത്തിനുമാണ് ഈ ഫ്ളോര്‍ പ്രാധാന്യം നല്‍കുന്നത്. വിപുലമായ കാര്‍ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ടി.ഒ. രാജു, അഡ്വ. കെ.ജെ. കുഞ്ഞിപ്പാലു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code