നാണയപ്പെരുപ്പം കുതിച്ചുയര്‍ന്നു
ന്യൂഡല്‍ഹി
വില കുറയുമെന്ന സര്‍ക്കാര്‍ വാദം കാറ്റില്‍പ്പറത്തി ഫെബ്രുവരിയില്‍ നാണയപ്പെരുപ്പം കുതിച്ചുയര്‍ന്നു- 9.89%. പതിനാറു മാസത്തെ ഉയര്‍ന്ന നിലയാണിത്.
അവശ്യ സാധനങ്ങളുടെ വിലയില്‍ വര്‍ധന തുടരുന്നു. ഇന്ധന വില ഉയര്‍ന്നത് ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില ഉയരാന്‍ കാരണമായി.
ജനുവരിയില്‍ 8.56 ശതമാനമായിരുന്നു നാണയപ്പെരുപ്പം. ഒരു മാസം കൊണ്ടുണ്ടായ വര്‍ധന 1.34%. ആര്‍ബിഐ കണക്കുകൂട്ടിയതിലും അധികമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന നിരക്ക്. 8.5% നാണയപ്പെരുപ്പമാണ് ആര്‍ബിഐ കണക്കാക്കിയത്. ഈ നില തുടര്‍ന്നാല്‍ മാര്‍ച്ചിലെ നാണയപ്പെരുപ്പം രണ്ടക്കം കടന്നേക്കും.
പഞ്ചസാര, ധാന്യങ്ങള്‍ തുടങ്ങിയവയുടെ വില ഫെബ്രുവരിയില്‍ യഥാക്രമം 55%, 36%, 30% എന്നിങ്ങനെ ഉയര്‍ന്നു. ഇന്ധന വില വര്‍ധന മിക്ക വസ്തുക്കളുടെയും വില വര്‍ധിക്കാന്‍ ഇടയാക്കി. ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ തുടങ്ങിയതും നാണയപ്പെരുപ്പത്തെ സ്വാധീനിച്ചേക്കാമെന്ന് ഈ രംഗത്തെ വിദഗ്ധര്‍.
ഇന്ധന വില വര്‍ധന നാണയപ്പെരുപ്പത്തിന് ഇടയാക്കുകയാണെങ്കില്‍ ആ വെല്ലുവിളി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നായിരുന്നു ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ പ്രഖ്യാപനം.
ഏപ്രിലില്‍ നാണയപ്പെരുപ്പം കുറയും
ഏപ്രിലോടെ നാണയപ്പെരുപ്പം താഴേക്കു വരുമെന്നു ധനകാര്യ മന്ത്രാ ലയം. ഫെബ്രുവരിയിലെ ഉയര്‍ന്ന നിരക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നടപടികളുടെ ഫലം അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രാലയത്തിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു പറഞ്ഞു.
ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്നാണു നാണയപ്പെരുപ്പം ഉയരാന്‍ കാരണം. അടുത്ത മാസവും ഉയര്‍ന്ന നാണയപ്പെരുപ്പം കണ്ടേക്കാം. എന്നാല്‍, ഇതു കുറയുമെന്നു തീര്‍ച്ച. രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ശക്തമാണെന്നതാ ണു കാരണം- കൗശിക് ബസു പറയുന്നു.
Close...
Maximum Character Allowed -
4000