സൂര്യയും ഏഷ്യാനെറ്റും പേ ചാനലുകളാകുന്നു
തിരുവനന്തപുരം
പ്രമുഖ മലയാളം ചാനലുകളായ ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, സൂര്യ, കിരണ്‍ എന്നിവ പേ ചാനലുകളാകുന്നു. ഇതില്‍ പ്രതിഷേധിച്ചു ബഹിഷ്കരണം അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്നു കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പേ ചാനലുകളാകുന്നെന്ന വിവരം വരിക്കാരോടോ കേബിള്‍ ഓപ്പറേറ്റര്‍മാരോടോ പറഞ്ഞിട്ടില്ല. കേബിള്‍ ഓപ്പറേറ്റര്‍മാരെ സമ്മര്‍ദത്തിലാക്കി അധിക ബാധ്യത അടിച്ചേല്‍പ്പിക്കാനാണ് ഇവരുടെ ശ്രമമെന്നു കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗോവിന്ദന്‍ പറഞ്ഞു.
പേ ചാനലാകുന്നതോടെ ഏഷ്യാനെറ്റ് സ്റ്റാര്‍ ടിവി ഉള്‍പ്പെട്ടെ പാക്കെജിലും സൂര്യ സണ്‍ ടിവിയുടെ പാക്കെജിലൂടെയും മാത്രമേ ലഭിക്കൂ. മലയാളം ചാനലുകള്‍ ഈ പാക്കെജുകളില്‍ ഉള്‍പ്പെടുന്നതോടെ ഇവയുടെ നിരക്ക് വന്‍തോതില്‍ വര്‍ധിക്കും.
മറ്റു സംസ്ഥാനങ്ങളില്‍ പ്രാദേശിക ഭാഷാ ചാനലുകള്‍ പേ-ഫോര്‍മാറ്റിലേക്കു മാറിയപ്പോള്‍ വന്‍ നിരക്കു വര്‍ധനയാണ് ഉപയോക്താക്കള്‍ക്കു നേരിടേണ്ടി വന്നത്.
സിഎഎസ് നടപ്പാക്കുന്നതു വരെ പ്രാദേശിക ചാനലുകള്‍ പേ ചാനലുകളാക്കുന്ന തീരുമാനത്തില്‍ നിന്നു ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Close...
Maximum Character Allowed -
4000