Sunday, August 01, 2010   4:47 AM IST
Supplements
Home>> News>> Sports
Sports
കുതിപ്പ് തുടരാന്‍ റൈഡേഴ്സ്
Tuesday, March 16, 2010
|
|
|
കോല്‍ക്കത്ത

ആദ്യ രണ്ട് സീസണുകളിലെ മോശം പ്രകടനങ്ങള്‍ മറന്ന്, മൂന്നാം സീസണിലെ ആദ്യ രണ്ടു പോരാട്ടങ്ങളിലും ജയിച്ച് ഏവരെയും ഞെട്ടിച്ച കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയക്കുതിപ്പ് തുടരാന്‍ ഇന്നു മൂന്നാം മത്സരത്തിനിറങ്ങുന്നു. ഡെക്കാന്‍ ചാര്‍ജേഴ്സിനോട് 31 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്സാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ കോല്‍ക്കത്ത ടീമിന്‍റെ എതിരാളികള്‍. ന്യൂസിലന്‍ഡ് താരം ഷെയ്ന്‍ ബോണ്ട് നൈറ്റ് റൈഡേഴ്സിനൊപ്പം ചേര്‍ന്നിട്ടുണ്ടെങ്കിലും ഇന്നിറങ്ങുന്ന കാര്യം സംശയത്തില്‍. മത്സരം മഴ തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം കാണികളെ ആശങ്കയിലാക്കുന്നു.

ആദ്യ മത്സരത്തില്‍ നിലവിലുള്ള ചാംപ്യന്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെയും രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയുമാണ് കോല്‍ക്കത്ത കീഴടക്കിയത്. 2008 ലെ ആദ്യ സീസണിലും ഈ രണ്ട് ടീമുകളെ കീഴടക്കി പോരാട്ടം ആരംഭിച്ച കോല്‍ക്കത്ത മൂന്നാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോടു കീഴടങ്ങിയിരുന്നു. ആ തോല്‍വിയോടെ സ്ഥിരത നഷ്ടപ്പെട്ട കോല്‍ക്കത്ത ടീമിനു പിന്നീട് ഓര്‍ത്തുവയ്ക്കാന്‍ ആ സീസണില്‍ പിന്നീടൊന്നും ശേഷിച്ചതുമില്ല.

ഈ ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്നു ജയം മാത്രമാണ് ഗാംഗുലിയുടെയും സംഘത്തിന്‍റെയും ലക്ഷ്യം. ഏഞ്ജലോ മാത്യൂസിന്‍റെ ഓള്‍റൗണ്ട് പ്രകടനവും മനോജ് തിവാരി, ബ്രാഡ് ഹോഡ്ജ്, ഒവൈസ് ഷാ എന്നിവരുടെ ബാറ്റിങ് പ്രകടവും കോല്‍ക്കത്തന്‍ ടീമിന്‍റെ ജയ സാധ്യതകളില്‍ നിര്‍ണായകം.

ബാറ്റിങ്ങിലും ബൗളിങ്ങിലും പരാജയപ്പെട്ട ചെന്നൈ ടീം മാറ്റങ്ങളോടെയാകും ഇന്നിറങ്ങുക. 1.5 ഓവറില്‍ 39 റണ്‍സ് വഴങ്ങിയ സുദീപ് ത്യാഗിയുടെ സ്ഥാനം തെറിച്ചേക്കും. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കൊപ്പം മാത്യു ഹെയ്ഡനും സുരേഷ് റെയ്നയും ഫോമിലേക്കുയരുമെന്നും ചെന്നൈ ടീം പ്രതീക്ഷിക്കുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code