മൊട്ടേര
റോയലായി തിരിച്ചുവരാനുള്ള രാജസ്ഥാന്‍ ടീമിന്‍റെ ശ്രമങ്ങള്‍ക്കു ഡല്‍ഹി ചെകുത്താന്മാരുടെ കടിഞ്ഞാണ്‍. ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും മികവ് പുലര്‍ത്തി രാജസ്ഥാന്‍ റോയല്‍സിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ആറ് വിക്കറ്റുകള്‍ക്ക് പ രാജയപ്പെടുത്തി. 34 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്സും പറത്തി 75 റണ്‍സ് സ്വന്തമാക്കിയ വീരേന്ദര്‍ സേവാഗിന്‍റെ ബാറ്റിങ് ഡെവി ള്‍സിന് തുണയായി. ടൂര്‍ണമെന്‍റില്‍ ഡെവിള്‍സിന്‍റെ രണ്ടാം ജയവും റോയല്‍സിന്‍റെ രണ്ടാം തോ ല്‍വിയുമാണിത്. സ്കോര്‍: റോയല്‍സ് - 141/6, ഡെവിള്‍സ് - 142/4.
പേസര്‍മാരില്‍ ഡിര്‍ക് നാനെസും സ്പിന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ അമിത് മിശ്രയും ഡല്‍ ഹിക്കായി കടിഞ്ഞാണ്‍ മുറുക്കിയപ്പോള്‍ രണ്ട് റണ്ണൗട്ടുകള്‍ക്ക് വഴിയൊരുക്കി ഫീല്‍ഡര്‍മാരും മേല്‍ക്കൈ സമ്മാനിച്ചു. 45 പന്തില്‍ 53 റണ്‍സെടുത്ത യുവതാരം അഭിഷേക് ജുന്‍ജുന്‍വാല ഒറ്റയ്ക്ക് രാജസ്ഥാനെ ചുമലിലേറ്റുകയായിരുന്നു. ഐസിഎല്ലില്‍നിന്നു തിരിച്ചെത്തി, ഐപിഎല്ലിലെ തന്‍റെ ആദ്യ ഹാഫ് സെഞ്ചുറി നേടിയ പശ്ചിമ ബംഗാള്‍ താരം ജുന്‍ജുന്‍വാല അഞ്ച് ഫോറും ഒരു സിക്സും സ്വന്തമാക്കി പുറത്താകാതെ നിന്നു. മുംബൈ ഇന്ത്യന്‍സിനെതിരേ മികച്ച പ്രകടനം പുറത്തെടുത്ത പരസ് ദോഗ്രയും (29) പൊരുതി നോക്കിയെങ്കിലും അപ്രതീക്ഷിതമായി റണ്ണൗട്ടായി.
ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ആതിഥേയരെ ബാറ്റിങ്ങിനയച്ചു. സ്വപ്നില്‍ അസ്നോദ്കര്‍ക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ഗ്രെയിം സ്മിത്ത് മികച്ച തുടക്കമാണു രാജസ്ഥാന്‍ ടീമിനു നല്‍കിയത്. ആദ്യ ഓവറി ല്‍ ഡല്‍ഹി പേസര്‍ ഫര്‍വീസ് മഹ്റൂഫ് രണ്ടു തവണ ബൗണ്ടറി കടന്നു. എന്നാല്‍, പിന്നീടെത്തിയ നാനെസ് പിച്ചില്‍ നിന്ന് ബൗണ്‍സ് കണ്ടെത്തിയതോടെ റോയല്‍സ് പിന്‍സീറ്റില്‍. ഓവറിലെ രണ്ടാം പന്തില്‍ അസ്നോദ്കറെ (5) തിലകരത്നെ ദില്‍ഷന്‍ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി. പിന്നീടെത്തിയ നമന്‍ ഓജയെ നാനെ സ് വരവേറ്റത് ഷോര്‍ട്ട് പിച്ച് പന്തുകളിലൂടെ.
എന്നാല്‍ മഹ്റൂഫ് എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ രണ്ട് ബൗണ്ടറികള്‍ നേടി ഫോമിലെത്തിയ ഓജ നാലാം ഓവറില്‍ എത്തിയ അമിത് മിശ്രയ്ക്കെതിരേയും ആക്രമണം അഴിച്ചുവിട്ടു. രണ്ട് ബൗണ്ടറികളും ഒരു സിക്സും ആ ഓവറില്‍ പിറന്നെങ്കിലും അവസാന വിജയം മിശ്രയ്ക്ക്. ഉഗ്രനൊരു ഗൂഗ്ലിയിലൂടെ ഓജയുടെ പ്രതിരോധം മിശ്ര തകര്‍ത്തു.
മുംബൈ ഇന്ത്യന്‍സിനെതിരേ 37 പന്തില്‍ സെഞ്ചുറി തികച്ച യൂസഫ് പഠാന്‍ പിന്നീടെത്തി. എന്നാല്‍ നാല് പന്തുകള്‍ നേരിട്ടിട്ടും അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനാകാതെ വന്നതോടെ യൂസഫിന്‍റെ നിയന്ത്രണം വിട്ടു. മഹ്റൂഫിന്‍റെ ഓവറിലെ അഞ്ചാം പന്തില്‍ കൂറ്റനടിക്ക് മുതിര്‍ന്ന പഠാന്‍ മിഡ് ഓണില്‍ എ.ബി. ഡിവില്ലിയേഴ്സിന്‍റെ കൈകളില്‍ ഒതുങ്ങി പൂജ്യനായി മടങ്ങി. സ്ലോ ബോള്‍ തിരിച്ചറിയാനാകാതെ പോയതാണു വിനയായത്. റോയല്‍സ് സ്കോര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 54.
അവിടെ ഒന്നിച്ച ദോഗ്രയും ജുന്‍ജുന്‍വാലയും ഡല്‍ഹി ബൗളര്‍മാരെ കരുതലോടെ നേരിട്ടു. മെല്ലെ താളം കണ്ടെത്തിയ ഇരുവരും ഷോട്ടുകള്‍ ഉതിര്‍ത്തു തുടങ്ങിയതോടെ മികച്ച സ്കോറെന്ന മോഹം രാജസ്ഥാന്‍ ആരാധകരില്‍ വീണ്ടും ഉദിച്ചു. ഡെവിള്‍സിനു വേണ്ടി ഐപിഎല്ലില്‍ അരങ്ങേറിയ സരബ്ജിത് ലഡ്ഡയുടെ ഒരോവറില്‍ ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത് 17 റണ്‍സ്. എന്നാല്‍ ഇല്ലാത്ത റണ്ണിനോടി ദോഗ്രയും പിന്നീടെത്തിയ ദിമിത്രി മസ്കരാനസും വെറും അഞ്ച് റണ്‍സിന്‍റെ ഇടവേളകളില്‍ പുറത്തായതോടെ ഡല്‍ഹി വീണ്ടും ആധിപത്യം നേടി. ഇന്നിങ്സിലെ അവസാന ഓവറില്‍ രണ്ട് ബൗണ്ടറികള്‍ നേടിയാണു ജുന്‍ജുന്‍വാല ആദ്യ ഫിഫ്റ്റി സ്വന്ത മാക്കിയത്.
Close...
Maximum Character Allowed -
4000