ദുബായ്
ഒരു ചുംബനം ഇത്ര വലിയ ഗുലുമാലുണ്ടാക്കുമെന്നു ബ്രിട്ടീഷുകാരായ അയ്മാന്‍ നജാഫിയും ഷാര്‍ലറ്റ് ആഡംസും കരുതിയില്ല. പരസ്യമായി ചുംബിച്ചതിന് ഇരുവരും ജയിലിലായി. ദുബായിലെ ഒരു പ്രാദേശിക റസ്റ്ററന്‍റിലാണ് ഇരുവരും സ്നേഹപ്രകടനം നടത്തി പുലിവാലു പിടിച്ചത്.
സംഭവം കോടതിക്കു മുന്നിലെത്തിയപ്പോള്‍ അയ്മാന്‍ പറഞ്ഞു, ഞങ്ങള്‍ അസ്വാഭാവികമായി ഒന്നും ചെയ്തില്ല. തമ്മില്‍ കണ്ടപ്പോള്‍ സ്നേഹം പങ്കുവച്ചു, അത്രമാത്രം. പൊലീസിനുണ്ടായ തെറ്റിദ്ധാരണയാണു പ്രശ്നം.
എന്നാല്‍, കോടതി അതു മുഖവിലയ്ക്കെടുത്തില്ല. ഒരു മാസം തടവായിരുന്നു ഫലം. ഇരുവരും ചുംബിക്കുന്നതു കണ്ട പ്രാദേശികയുവതിയുടെ പരാതിയിന്മേലായിരുന്നു നടപടി. പുറമേ, പരസ്യമായി മദ്യപിച്ചതിനു 140 ഡോളര്‍ പിഴയും.
ദുബായിലെ കര്‍ശന പെരുമാറ്റമര്യാദച്ചട്ടങ്ങള്‍ ലംഘിച്ചുവെന്നായിരുന്നു ഇരുവര്‍ക്കുമെതിരേ പൊലീസ് ചുമത്തിയ കുറ്റം.
കഴിഞ്ഞ നവംബറിലാണിവര്‍ അറസ്റ്റിലാത്. കോടതിക്കു മുന്‍പാകെ ഹാജരാക്കിയതു കഴഞ്ഞയാഴ്ചയും. ശിക്ഷയുള്‍പ്പടെ ഫലത്തില്‍ നാലു മാസ ത്തോളം തടവ്.
വിനോദസഞ്ചാരികള്‍ ദുബായില്‍ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞവര്‍ഷം മൂന്നു ബ്രിട്ടീഷ് സഞ്ചാരികള്‍ പൊലീസ് വലയിലായിരുന്നു. ബീച്ചില്‍ ഇരുവരും പരസ്യമായി അസാന്മാര്‍ഗിക പ്രവൃത്തി നടത്തിയെന്നായിരുന്നു ആരോപണം.
Close...
Maximum Character Allowed -
4000