Thursday, February 09, 2012   7:54 AM IST
Supplements
Home>> Cinema>> Latest News
Headlines
"അവതാര്‍' ഹിന്ദു സംസ്കാരത്തില്‍ നിന്ന്: ജയിംസ് കാമറൂണ്‍
Tuesday, March 16, 2010
|
|
|
മുംബൈ

വേള്‍ഡ് ഹിറ്റ് അവതാറിനു പ്രചോദനം ഹിന്ദു പുരാണങ്ങളെന്നു സംവിധായകന്‍ ജെയിംസ് കാമറൂണ്‍. ഏറെ പ്രിയമാണു ഹിന്ദു മിഥോളജി. കാരണം ഇത്രത്തോളം സമ്പന്നവും വൈവിധ്യവുമാര്‍ന്ന കഥാപാത്രങ്ങള്‍ ലോകത്തിലെ മറ്റു പുരാണങ്ങളിലൊന്നുമില്ല- കാമറൂണ്‍ പറഞ്ഞു.

ഹിന്ദുത്വം കാര്യമായി പരാമര്‍ശിക്കുന്നില്ല. എന്നാല്‍ അതിലെ കഥാപാത്രങ്ങള്‍ രസകരങ്ങളാണ്. അവതാറില്‍ ചിത്രീകരിച്ച വിചിത്ര മനുഷ്യര്‍ നീല നിറമുള്ളവരാണ്. ഹിന്ദു ദൈവങ്ങളിലെ ശ്രീകൃഷ്ണന്‍റേതിനു തുല്യമായ നീല നിറം. ഉപബോധ മനസിലുള്ള ഇന്ത്യന്‍ സംസ്കാരത്തിന്‍റെ സ്വാധീനമാണ് അവതാറിലൂടെ പ്രകടിപ്പിക്കുന്നത്. അവതാര്‍ എന്ന വാക്കിനു സംസ്കൃതത്തില്‍ അര്‍ഥം പുനര്‍ജന്മം എന്നാണെന്നും കാമറൂണ്‍ അവകാശപ്പെട്ടു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code