Sunday, August 01, 2010   4:46 AM IST
Supplements
Home>> Cinema>> Latest News
Headlines
ഇനി പ്രാദേശിക ചിത്രങ്ങളുമായി ആമിര്‍
Tuesday, March 16, 2010
|
|
|
മുംബൈ

പ്രാദേശിക ഭാഷകളില്‍ സിനിമകളൊരുക്കാന്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ തയാറെടുക്കുന്നു. പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഇന്നലെയായിരുന്നു താരത്തിന്‍റെ പ്രഖ്യാപനം. നിര്‍മാതാവ് എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ് ആമിര്‍.

ഇതിനായി പ്രാദേശികഭാഷകള്‍ പഠിക്കാനും താരം തയാറെടുക്കുന്നു. മറാഠി, ഉറുദു ഭാഷകള്‍ പഠിച്ചു തുടങ്ങിക്കഴിഞ്ഞു. ഉറുദു സംസാരിക്കാവുന്ന നില വരെയായി. എന്നാല്‍ എഴുതാനും വായിക്കാനുമായിട്ടില്ല. അതേസമയം മറാഠി എഴുതാനും വായിക്കാനും കഴിയുന്നുണ്ട്, സംസാരിക്കാന്‍ കഴിയുന്നില്ല- ആമിര്‍ തന്‍റെ ഭാഷാപരിജ്ഞാനം വെളിപ്പെടുത്തി. ബാന്ദ്രയിലെ വീട്ടിലായിരുന്നു പിറന്നാള്‍ ആഘോഷം.

ഈ വര്‍ഷം ഇനി ചിത്രങ്ങളിലൊന്നും അഭിനയിക്കാനില്ല. നല്ല ചിത്രങ്ങള്‍ നിര്‍മിക്കുന്നതിലാണു ശ്രദ്ധ. കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കണം, ആമിര്‍ തന്‍റെ ഭാവിപദ്ധതികള്‍ വ്യക്തമാക്കി. പീപ്പ്ലി ലൈവ്, ഡോബി ഘട്ട്, ഡല്‍ഹി ബെല്ലി എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം ആമിറിന്‍റെ ഹോം പ്രൊഡക്ഷനില്‍ പുറത്തിറങ്ങുക.

കഴിഞ്ഞ ദിവസം ഹോളിവുഡ് സൂപ്പര്‍ ഡയറക്റ്റര്‍ ജയിംസ് കാമറൂണും ആമിറും ഡല്‍ഹിയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ കണ്ടുമുട്ടിയിരുന്നു.

ഇരുവരും ചേര്‍ന്നു വൈകാതെ ഒരു ചിത്രമൊരുക്കുന്നുണ്ടെന്നാണു വാര്‍ത്തകള്‍. ഹോളിവുഡിലെയും ബോളിവുഡിലെയും സിനിമാക്കാര്യങ്ങള്‍ക്കിടയില്‍ തങ്ങള്‍ ഒരുമിക്കുന്ന കാര്യവും സംസാരിച്ചെന്ന് ആമിറും സ്ഥിരീകരിച്ചു.

ജയിംസ് കാമറൂണിന്‍റെ അവതാര്‍ ഹോളിവുഡ് ബോക്സ് ഓഫിസ് റെക്കോഡുകള്‍ തകര്‍ത്തപ്പോള്‍ ആമിറിന്‍റെ ത്രീ ഇഡിയറ്റ്സ് എന്ന ചിത്രം ബോളിവുഡില്‍ പുതിയ ചരിത്രമെഴുതിയിരുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code