വാഷിങ്ടണ്‍
വജ്രക്കടയില്‍ നായയ്ക്കെന്തു കാര്യം എന്നൊന്നും ചോദിക്കരുത്. സോളി എന്ന വളര്‍ത്തുനായ കാണിച്ച കുസൃതിയില്‍ നെഞ്ചുരുകിയത് ഒരു ജ്വല്ലറി ഉടമസ്ഥന്. യജമാനനോടൊപ്പം കടയിലെത്തിയ സോളി ഒരു വജ്രം വിഴുങ്ങി. ഒന്നും രണ്ടുമല്ല, ഇരുപതിനായിരം യുഎസ് ഡോളറായിരുന്നു അതിനു വില!
സംഭവം വാഷിങ്ടണ്‍ ഡിസിയിലെ ജ്വല്ലറിയില്‍. വജ്രാഭരണം വാങ്ങാനെത്തിയ റോബര്‍ട്ട് റോസിന്‍, ജോര്‍ജ് കൗഫ്മെന്‍ എന്നിവര്‍ക്കൊപ്പം സോളിയും ഉണ്ടായിരുന്നു. കടക്കാരന്‍ വജ്രങ്ങള്‍ കാണിക്കുന്നതിനിടെ അബദ്ധത്തില്‍ ഒന്നു താഴെ വീണു. അടുത്തുണ്ടായിരുന്ന സോളിയാവട്ടെ, കിട്ടിയ പാടെ ഒന്നു രുചിച്ചു നോക്കാന്‍ വായിലേക്കിട്ടു. പിന്നെയങ്ങു വിഴുങ്ങി.
പുലിവാലു പിടിച്ചതു നായയുടെ യജമാനന്‍ ജോര്‍ജ്. മൂന്നു ദിവസം നായയുടെ പിന്നാലെ നടക്കേണ്ടി വന്നു. ഒടുവല്‍ ഗോള്‍ഡ് റഷ് എന്ന അമൂല്യ വജ്രം തിരിച്ചുകിട്ടി, മൂന്നു ദിവസങ്ങള്‍ക്കു ശേഷം. ഇതിനിടയില്‍ നായുടെ വയറിളക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നുവെന്നും, സോളി വഴങ്ങിയില്ലെന്നും ജോര്‍ജ്.
Close...
Maximum Character Allowed -
4000