രാജിവയ്ക്കില്ലെന്നു തായ് പ്രധാനമന്ത്രി
തായ്പേയ്
രാജിവച്ചു തെരഞ്ഞെടുപ്പിനെ നേരിടണമെന്ന പ്രതിഷേധക്കാരുടെ ആവശ്യത്തിനു മുന്‍പില്‍ മുട്ടുമടക്കില്ലെന്നു തായ് പ്രധാനമന്ത്രി അഭിഷിത് വെജ്ജാജിവ. ഇന്നലെ ദേശീയ ചാനലിലാണു പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കില്ലെന്നു വ്യക്തമാക്കിയത്. അതിനിടെ രാജ്യം കണ്ട എറ്റവും വലിയ പ്രതിഷേധപ്രകടങ്ങളാണ് ഇന്നലെ നടന്നത്.
മുന്‍ പ്രധാനമന്ത്രി തക്സിന്‍ ഷിനാവത്രയുടെ അനുകൂലികള്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. സമാധനപരമായി പ്രകടനം നടത്തിയവര്‍ക്കു നേരേ സൈനികര്‍ ഗ്രനേഡ് എറിഞ്ഞതാണു സംഘര്‍ഷത്തിനു കാരണം. എന്നാല്‍ ഗ്രനേഡ് എറിഞ്ഞത് ആരാണെന്നു കണ്ടെത്തിയില്ലെന്നു സൈനിക വക്താവ്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു ബാങ്കോക്കില്‍ 50,000 സൈനികരെയും പതിനായിരക്കണക്കിനു അര്‍ധ സൈനികവിഭാഗങ്ങളെയും വിന്യസിച്ചു.
Close...
Maximum Character Allowed -
4000