അഫ്ഗാനില്‍ അഞ്ചു ചാവേറുകളെ വധിച്ചു
കാബൂള്‍
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട അഞ്ചു ചാവേറുകളെ അഫ്ഗാന്‍ സൈന്യം വധിച്ചു. പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശം ബര്‍മല്‍ ജില്ലയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടവരെയാണു വധിച്ചത്. ഭീകരര്‍ കൂട്ടം ചേര്‍ന്നു കമാന്‍ഡോ ഓപ്പറേഷന്‍ രീതിയില്‍ ആക്രമണം നടത്തുന്നതു വര്‍ധിച്ചുവരുകയാണ്. ഇതിനായി കാബൂള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കു നിരവധി ചാവേറുകളെ നിയോഗിച്ചിട്ടുണ്ട്. കാന്ധഹാറില്‍ ഏതാനും ദിവസം മുന്‍പുണ്ടായ ഇത്തരം ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും സിവിലിയനുകളും ഉള്‍പ്പെടെ 30 പേര്‍ മരിച്ചിരുന്നു. നാറ്റോ- അഫ്ഗാന്‍ സൈനികര്‍ സംയുക്തമായി താലിബാനെതിരേ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണു പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നു ഭീകരര്‍.
Close...
Maximum Character Allowed -
4000