Thursday, February 09, 2012   10:56 AM IST
Supplements
Home>> News>> World News
World News
ഇസ്രയേലിനു മേല്‍ യുഎസ് സമ്മര്‍ദം മുറുകുന്നു
Tuesday, March 16, 2010
|
|
|
വാഷിങ്ടണ്‍

ഇസ്രേലി അധീന കിഴക്കന്‍ ജറൂസലമില്‍ കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഇസ്രയേല്‍ നടപടിയില്‍ യുഎസ് അതൃപ്തി അറിയിച്ചു. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ പരസ്യമായ കുറ്റസമ്മതത്തിനു ശേഷമാണു യുഎസ് നിലപാട് ശക്തമാക്കിയിരിക്കുന്നത്.

ഭിന്നതയിലായ ഇസ്രേല്‍ ബന്ധം പുനഃസ്ഥാപിക്കാനുള്ള നിര്‍ദേശങ്ങള്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍ നെതന്യാഹുവിനു നല്‍കിയെന്നു ഹാരറ്റ്സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച യുഎസ് വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ സന്ദര്‍ശനത്തിനിടെയാണു 1,600 പുതിയ വീടുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതായി ഇസ്രയേല്‍ അറിയിച്ചത്. എന്നാല്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്നു നെതന്യാഹു പ്രസ്താവന പിന്‍വലിക്കുകകയായിരുന്നു.

അവഹേളിക്കുന്നതിനു തുല്യമാണു ഇസ്രയേലിന്‍റെ നടപടിയെന്നാണു ബരാക് ഒബാമയുടെ രാഷ്ട്രീയ ഉപദേശകന്‍ ഡേവിഡ് അക്സലോര്‍ഡ് പറഞ്ഞത്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code