വോട്ട് ചെയ്തതു ചെയര്‍മാന്‍ മാത്രം, ചെങ്ങന്നൂരില്‍ അവിശ്വാസം പരാജയം
ചെങ്ങന്നൂര്‍
നഗരകാര്യ ജോയിന്‍റ് സെക്രട്ടറി ചെയര്‍മാനുമായി ചേര്‍ന്നു നടത്തിയ നാടകത്തില്‍ ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍മാനെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. നഗരസഭാ കൗണ്‍സിലിന് ഇനി ആറു മാസം മാത്രമേ കാലാവധിയുള്ളൂ എന്നതിനാല്‍ ചെയര്‍മാന്‍ രാജന്‍ കണ്ണാട്ടിനു തുടരാം. ഇനിയൊരു അവിശ്വാസ പ്രമേയത്തിനു സാധ്യതയുമില്ല. ചെയര്‍മാനൊഴികെ മറ്റാര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കാതെയാണു അവിശ്വാസപ്രമേയം രക്ഷിച്ചെടുത്തത്. നഗരകാര്യ ജോയിന്‍റ് സെക്രട്ടറിക്കെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നു യുഡിഎഫ് നേതാക്കള്‍.
ഇന്നലെ രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണു നാടകീയ സംഭവങ്ങള്‍. മൂന്നു മാസ കാലയളവില്‍ തുടര്‍ച്ചയായി മൂന്നു യോഗങ്ങളില്‍ ഹാജരായില്ലെന്ന കാരണം പറഞ്ഞു മൂന്നു സ്വതന്ത്രരെയും രണ്ട് എല്‍ഡിഎഫ് അംഗങ്ങളെയും ജോയിന്‍റ് സെക്രട്ടറി ആദ്യം തന്നെ അയോഗ്യരാക്കി.
അയോഗ്യനാക്കപ്പെട്ട സിപിഐ അംഗം പ്രദീപ് കുമാറും ജോസ്ജോര്‍ജും ഇതു ചോദ്യം ചെയ്തതോടെയാണു സ്ഥിതി വഷളായത്. ഇവര്‍ക്കു പിന്തുണയുമായി യുഡിഎഫ് അംഗങ്ങളും രംഗത്തിറങ്ങി. ബഹളം രൂക്ഷമായതിനിടെ ചെയര്‍മാനു മാത്രം വോട്ടു ചെയ്യാന്‍ അനുമതി നല്‍കി ജോയിന്‍റ് സെക്രട്ടറി വോട്ടെടുപ്പ് അവസാനിപ്പിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അവിശ്വാസ പ്രമേയത്തില്‍ ഒപ്പുവച്ച വൈസ് ചെയര്‍പെഴ്സണും എന്‍സിപി അം ഗവുമായ സുജ ജോര്‍ജ് രാജിവച്ചു.
2008ല്‍ യുഡിഎഫിലെ നാലംഗങ്ങളെ അടര്‍ത്തിയെടുത്താണു കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ രാജന്‍ കണ്ണാട്ട് ചെയര്‍മാനായത്. സിപിഎം ഇവര്‍ക്കു പിന്തുണ നല്‍കുകയായിരുന്നു.
Close...
Maximum Character Allowed -
4000