ഇന്ത്യ-പാക് ചര്‍ച്ച രണ്ടാംഘട്ടം പാക്കിസ്ഥാനില്‍: കൃഷ്ണ
ന്യൂഡല്‍ഹി
ഇന്ത്യ-പാക് സെക്രട്ടറിതല ചര്‍ച്ചയുടെ രണ്ടാംഘട്ടം പാക്കിസ്ഥാനിലെന്നു സൂചന. ആദ്യഘട്ട ചര്‍ച്ചക്കായി പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലേക്കു വന്നു.
അടുത്തഘട്ടമായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി പാക്കിസ്ഥാനിലേക്കു പോകുകയാണു വേണ്ടതെന്നു വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ. ഇന്ത്യ-ആഫ്രിക്ക കോണ്‍ക്ലേവിനിടെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ മാസം അവസാനം ചര്‍ച്ചയുണ്ടാകുമെന്നാണു കരുതുന്നത്. ആദ്യഘട്ട ചര്‍ച്ചയില്‍ ഭീകരവാദത്തിനെതിരേ പാക്കിസ്ഥാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്ലാമാബാദില്‍ ചര്‍ച്ച നടക്കണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് അനുകൂല അഭിപ്രായമാണെന്നും കൃഷ്ണ പറഞ്ഞു. ഏപ്രിലില്‍ വാഷിങ്ടണില്‍ നടക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിയില്‍ പാക് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തുമോയെന്ന ചോദ്യത്തിനു മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.
ആഫ്രിക്കയില്‍ 19 സ്ഥാപനങ്ങള്‍ക്കു മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കാന്‍ ഇന്ത്യ സഹായം നല്‍കുന്നുണ്ടെന്നും 47 രാജ്യങ്ങളുമായി ഇ-നെറ്റ്വര്‍ക്കിങ് പ്രൊജക്റ്റ് ഉണ്ടെന്നും കൃഷ്ണ സമ്മേളനത്തില്‍ പറഞ്ഞു.
Close...
Maximum Character Allowed -
4000