ന്യൂഡല്‍ഹി
ആണവ ബാധ്യതാ ബില്‍ അവതരണത്തില്‍ നിന്നു സര്‍ക്കാര്‍ നാടകീയമായി പിന്തിരിഞ്ഞതു പരാജയഭീതിമൂലം. ബിജെപി- ഇടതു പാര്‍ട്ടികള്‍ക്കൊപ്പം സമാജ്വാദി പാര്‍ട്ടിയും ആര്‍ജെഡിയും ബിഎസ്പിയും ചേര്‍ന്നതോടെ ലോക്സഭയില്‍ ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുമെന്നുറപ്പായിരുന്നു. ഇതിനു പിന്നാലെയാണു യുപിഎയിലെ വലിയ രണ്ടാം കക്ഷി തൃണമൂല്‍ കോണ്‍ഗ്രസും ബില്ലിനെതിരേ രംഗത്തെത്തിയത്.
വനിതാ ബില്‍ അവതരണവേളയില്‍ രാജ്യസഭയില്‍ അപ്രതീക്ഷിതമായി നിലപാടു മാറ്റിയ തൃണമൂല്‍ കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കരുതെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയത്രെ. ഇതോടെ, ബില്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യ- യുഎസ് ആണവക്കരാര്‍ നടപ്പാകുന്നതിന് അവശ്യം വേണ്ട ബില്‍ ഈ സമ്മേളനത്തില്‍ പാസാക്കി, അടുത്തമാസം യുഎസില്‍ നട ക്കുന്ന ആണവ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ ലക്ഷ്യം. ബില്‍ സഭയില്‍ പരാജയപ്പെട്ടാല്‍ രാജ്യാന്തര തലത്തില്‍ മന്‍മോഹന്‍റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുമെന്നതും സര്‍ക്കാരിനെ റിവേഴ്സ് ഗിയറിലാക്കി.
ബില്ലിലെ മൂന്നു വ്യവസ്ഥകളോടാണ് ഇടതുപാര്‍ട്ടികളും ബിജെപിയും കടുത്ത വിയോജിപ്പു രേഖപ്പെടുത്തുന്നത്. 1. ആണവ ദുരന്തമുണ്ടായാല്‍ ഉത്തരവാദികളായ കമ്പനി നല്‍കേണ്ട പരമാവധി നഷ്ടപരിഹാരം 300 കോടി രൂപയായി ചുരുക്കുന്നു.
2. ഈ തുക കൂട്ടാനോ കുറയ്ക്കാനോ സര്‍ക്കാരിന് അധികാരമുണ്ടെന്നു ബില്ലില്‍ പറയുന്നുവെങ്കിലും ഏതൊക്കെ സാഹചര്യങ്ങളിലെന്നതിനു വ്യക്തതയില്ല.
3. പ്രകൃതിക്ഷോഭം, ഭീകരാക്രമണം, സായുധാക്രമണം തുടങ്ങിയവ മുലമുണ്ടാകുന്ന ദുരന്തങ്ങളില്‍ നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിക്കു ബാധ്യതയില്ല.
Close...
Maximum Character Allowed -
4000