Sunday, August 01, 2010   5:33 AM IST
Supplements
Home>> News>> National News
National News
കോണ്‍. എംപിമാര്‍ക്കു ഷോകോസ്
Tuesday, March 16, 2010
|
|
|
ന്യൂഡല്‍ഹി

ആണവ ബാധ്യതാ ബില്‍ അവതരണ വേളയില്‍ ലോക്സഭയില്‍ ഹാജരാകാത്ത 35 കോണ്‍ഗ്രസ് എംപിമാരോടു കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടി. ചില മന്ത്രിമാരുമുണ്ട് ഈ ലിസ്റ്റില്‍. ബില്‍ പിന്‍വലിക്കേണ്ടി വന്നതു സര്‍ക്കാരിന്‍റെ മുഖം നഷ്ടപ്പെടുത്തിയ പശ്ചാത്തലത്തിലാണു നടപടി. ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണം സംബന്ധിച്ച ബില്‍ അവതരിപ്പിക്കുന്നതിനാല്‍ സഭയില്‍ ഉണ്ടാകണമെന്നു നേരത്തേ എംപിമാര്‍ക്കു മൂന്നു വരി വിപ്പ് നല്‍കിയിരുന്നു. ഇതുപോലും അവഗണിച്ചാണ് എംപിമാര്‍ വിട്ടുനിന്നത്. ആണവ ബില്‍ അവതരിപ്പിക്കാനാകാത്തതു രാജ്യാന്തര തലത്തിലും സര്‍ക്കാരിനു ക്ഷീണമായതിനാല്‍ എംപിമാരുടെ അസാന്നിധ്യം നിസാരമായി കാണാനാവില്ലെന്ന നിലപാടിലാണു നേതൃത്വം.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code