Sunday, August 01, 2010   4:45 AM IST
Supplements
Home>> News>> National News
National News
പുതിയ പത്തുരൂപ നാണയങ്ങള്‍ വിതരണത്തിന്
Tuesday, March 16, 2010
|
|
|
തിരുവനന്തപുരം

പുതിയ പത്തുരൂപ നാണയങ്ങള്‍ റിസര്‍വ് ബാങ്ക് താമസിയാതെ വിതരണത്തിനെത്തിക്കും. ഹോമി ജഹാംഗീര്‍ ഭാഭയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചാണിവ വിതരണത്തിനെത്തിക്കുന്നത്.

നാണയത്തിന്‍റെ അലുമിനിയം ബ്രോണ്‍സിലുള്ള പുറംവലയില്‍ 92% കോപ്പറും ആറുശതമാനം സിങ്കും രണ്ടുശതമാനം നിക്കലുമായിരിക്കും. കപ്രോ നിക്കലിലുള്ള മധ്യഭാഗം 75% കോപ്പറും 25% നിക്കലും ചേര്‍ന്നതാണ്. സത്യമേവജയതെ എന്നു ഹിന്ദിയില്‍ താഴെ രേഖപ്പെടുത്തിയിട്ടുള്ള അശോക സ്തംഭം നാണയത്തിന്‍റെ മുന്‍ഭാഗത്തു മുദ്രണം ചെയ്തിട്ടുണ്ടായിരിക്കും.

മുന്‍ ഭാഗത്തിന്‍റെ മുകളില്‍ ഇടതു ഭാഗത്തു ഭാരത് എന്നു ഹിന്ദിയിലും മുകളില്‍ വലതുഭാഗത്ത് ഇന്ത്യയെന്നു ഇംഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കും. അശോക സ്തംഭത്തിനു താഴെ അന്താരാഷ്ട്ര അക്കത്തില്‍ 10 എന്ന മുദ്രണം ചെയ്തിട്ടുള്ള നാണയത്തിന്‍റെ ചുവടു ഭാഗത്തു ഇടതുവശത്ത് ഹിന്ദിയില്‍ രുപയേ എന്നും വലതുവശത്ത് ഇംഗ്ലീഷില്‍ റൂപ്പീസ് എന്നും രേഖപ്പെടുത്തിയിരിക്കും.

നാണയത്തിന്‍റെ മറുപുറത്തു ഹോമി ഭാഭയുടെ ചിത്രം മുദ്രണം ചെയ്തിരിക്കും. ഇടതുപാര്‍ശ്വത്തില്‍ ഹോമി ഭാഭ ജന്മശതാബ്ദി വര്‍ഷ് എന്നു ഹിന്ദിയിലും വലതു പാര്‍ശ്വത്തില്‍ ഹോമി ഭാഭ ബര്‍ത്ത് സെന്‍റിനറി ഇയര്‍ എന്നു ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഹോമിഭാഭയുടെ ചിത്രത്തിനു താഴെ നാണയത്തിന്‍റെ അടിഭാഗത്തു 2008-2009 എന്നു രേഖപ്പെടുത്തിയിരിക്കും. പുതിയ പത്തുരൂപ നാണയം 1906ലെ ഇന്ത്യന്‍ കോയിനേജ് നിയമപ്രകാരം സാധുതയുള്ളതായിരിക്കുമെന്നു റിസര്‍വ്് ബാങ്ക്

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code