Tuesday, February 07, 2012   12:05 PM IST
Supplements
Home>> News>> National News
National News
ജയ്പുര്‍ കാലുകള്‍ ഇനി ബാഗ്ദാദിലും ഹെയ്തിയിലും
Tuesday, March 16, 2010
|
|
|
ന്യൂഡല്‍ഹി

ജയ്പുരില്‍ നിന്നുള്ള കൃത്രിമക്കാലുകള്‍ ഇറാഖിലേക്കും ഭൂകമ്പബാധിത പ്രദേശമായ ഹെയ്ത്തിയിലേക്കും. പുനരധിവാസ ക്യാംപുകളില്‍ അംഗഭംഗവുമായി കഴിയുന്ന ആയിരത്തോളം പേര്‍ക്ക് ഇവ തുണയാവും. ഇവരെ സഹായിക്കാന്‍ ജയ്പുരില്‍ നിന്നുള്ള ടീം ഇന്നലെ പുറപ്പെട്ടു. യാത്ര ഫ്ളാഗ് ഓഫ് ചെയ്തതു യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. ഭഗവാന്‍ മഹാവീര്‍ വികലാംഗ സഹായതാ സമിതിയാണു കൃത്രിമക്കാലുകള്‍ സംഭാവന ചെയ്യുന്നത്.

പ്രതിവര്‍ഷം 20,000 കാലുകള്‍ നിര്‍മിക്കുന്ന ജയ്പുര്‍ ഇക്കാര്യത്തില്‍ ലോകപ്രശസ്തമാണ്. ശ്രീലങ്കയിലെ ആഭ്യന്തരകലാപത്തില്‍ കാലുകള്‍ നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി വാവുനിയയില്‍ സമിതി നേതൃത്വത്തില്‍ ഇപ്പോള്‍ത്തന്നെ ഒരു ക്യാംപ് പ്രവര്‍ത്തിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ലെബനന്‍, സൊമാലിയ, സുഡാന്‍, സിംബാബ്വെ, സാംബിയ എന്നിവിടങ്ങളിലും ജയ്പുരില്‍ നിന്നുള്ള കൃത്രിമക്കാലുകള്‍ ഉപയോഗിച്ചു വരുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code