Thursday, February 09, 2012   10:45 AM IST
Supplements
Home>> News>> Kerala News
Kerala News
സ്വകാര്യ മേഖലയെ അവഗണിക്കരുത്: എളമരം കരീം
Tuesday, March 16, 2010
|
|
|
കോട്ടയം

വന്‍ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും സഹകരണം വേണമെന്നും എത്ര ആഗ്രഹിച്ചാലും പൊതുമേഖലയില്‍ മാത്രമായി എല്ലാ വികസന പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും വ്യവസായമന്ത്രി എളമരം കരീം.

തലയോലപ്പറമ്പില്‍ ബിഒടി അടിസ്ഥാനത്തില്‍ അന്തര്‍ദേശീയ നിലവാരത്തില്‍ നിര്‍മിക്കുന്ന ബസ് ടെര്‍മിനല്‍-ഓഫിസ് മന്ദിര സമുച്ചയത്തിന്‍റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു-സ്വകാര്യ പങ്കാളിത്തം വികസന പദ്ധതികള്‍ക്ക് ആക്കം കൂട്ടും. സ്വകാര്യ മേഖലയെ അവഗണിക്കുന്നതു ശരിയല്ല. നിക്ഷേപം ആകര്‍ഷിക്കാന്‍ അയല്‍ സംസ്ഥാനങ്ങള്‍ മത്സരിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ വന്‍ പദ്ധതികള്‍ വരണമെങ്കില്‍ ശരിയായ സമീപനം വെച്ചുപുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

കെ. അജിത്ത് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code