Thursday, February 09, 2012   5:31 AM IST
Supplements
Home>> News>> Kerala News
Kerala News
കള്ളനോട്ടിനു ഭീകരബന്ധം
Tuesday, March 16, 2010
|
|
|
കൊച്ചി

എം.ആര്‍.സി. പണിക്കര്‍

പാക്കിസ്ഥാനില്‍ അച്ചടിച്ച കള്ളനോട്ട് കേരളത്തിലെത്തിയതിനു പിന്നില്‍ തീവ്രവാദബന്ധമെന്നു സൂചന. സമാന്തര സാമ്പത്തിക മേഖലയായി പ്രവര്‍ത്തിച്ചു രാജ്യത്തെ സമ്പദ്ഘടന തകര്‍ക്കുകയാണ് മുഖ്യലക്ഷ്യം. ചില ബാങ്ക് എടിഎമ്മുകള്‍ വഴിയാണ് ഇത്തരം നോട്ടുകളുടെ വിതരണമെന്നതും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം 25 ലക്ഷം രൂപയുടെ കള്ളനോട്ട് ഇവിടെയെത്തിയതിനു പിന്നിലും ദുരൂഹതയുണ്ടെന്ന് അധികൃതര്‍ കരുതുന്നു. ആലപ്പുഴ സ്വദേശിയില്‍ നിന്നാണ് 25 ലക്ഷത്തിന്‍റെ കള്ളനോട്ട് ഡയറക്റ്ററേറ്റ് ഒഫ് റവന്യു ഇന്‍റലിജന്‍സ് പിടികൂടിയത്. ഒറിജിനലിനെ വെല്ലുന്ന വ്യാജനെ തിരിച്ചറിയാന്‍ വിദഗ്ധര്‍ പോലും പാടുപെട്ടു. യാതൊരു ഭയാശങ്കകളുമില്ലാതെയാണു കളിപ്പാട്ട പായ്ക്കറ്റുകളിലാക്കിയ നോട്ടുകെട്ടുകള്‍ അടങ്ങിയ ബ്രീഫ്കെയ്സ് പുറത്തുകൊണ്ടുവന്നത്. അജ്ഞാത സന്ദേശത്തെതുടര്‍ന്നായിരുന്നു ഡിആര്‍ഐ പരിശോധന. എന്നാല്‍, ബ്രീഫ്കെയ്സ് ദുബായ് എയര്‍പോര്‍ട്ടില്‍ വച്ചു മറ്റൊരാള്‍ തന്നെ ഏല്‍പ്പിച്ചതാണെന്നും അതിലുണ്ടായിരുന്നത് എന്താണെന്ന് അറിയില്ലെന്നും പിടിക്കപ്പെട്ട ഗോപിനാഥ് അവകാശപ്പെട്ടു.

നെടുമ്പാശേരിയില്‍ ബ്രീഫ്കെയ്സിന്‍റെ ആളുവരുമെന്ന് അറിയിച്ചെങ്കിലും, ഡിആര്‍ഐ അവരെ പിടികൂടാന്‍ മെനക്കെട്ടില്ല. 25 ലക്ഷത്തിന്‍റെ പെട്ടി മാത്രം പിടിച്ചെടുത്ത് കേസ് അവസാനിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

അതേസമയം കൊച്ചിയിലൂടെ എത്തിയ കള്ളനോട്ടിനെക്കുറിച്ചു മാത്രം വിവരം കൊടുക്കുകയും, ഏകദേശം 20 കോടിയുടെ നോട്ടുകള്‍ കരിപ്പൂര്‍ വഴി പുറത്തുകടത്തുകയുമായിരുന്നുവെന്നും അധികൃതര്‍ സംശയിക്കുന്നു. യാതൊരു മുന്‍കരുതലുമില്ലാതെ ഒരു ബ്രീഫ്കെയ്സ്, ഒരു യാത്രക്കാരന്‍റെ കൈയില്‍ കൊടുത്തുവിട്ട സംഘത്തിന്‍റെ ഗൂഢോദ്ദേശ്യത്തെക്കുറിച്ചും ഡിആര്‍ഐ ചിന്തിച്ചില്ല. എന്നാല്‍, കൊച്ചിയില്‍ പിടിച്ച അതേ ദിവസമാണ് കരിപ്പൂരിലൂടെ ബാഗെജുകള്‍ എത്തിയതെന്ന സംശയം ബലപ്പെടുകയാണ്.

അതിനിടെ കള്ളനോട്ടുകളുടെ വിതരണം ചില ബാങ്കുകളുടെ എടിഎം വഴിയാണെന്ന കാര്യം കൂടുതല്‍ വ്യക്തമാകുന്നുണ്ട്. മൂന്നുമാസം മുന്‍പാണു ഫെഡറല്‍ ബാങ്കിന്‍റെ ഷണ്‍മുഖം റോഡ് ബ്രാഞ്ചിന്‍റെ എടിഎം വഴി കള്ളനോട്ടുകള്‍ ലഭിച്ചത്. ബ്രാഞ്ചുകളോടു ചേര്‍ന്നുള്ള എടിഎം സെന്‍ററുകളില്‍ നോട്ട് വയ്ക്കുന്നത് അതതു ബ്രാഞ്ചുകള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ബ്രാഞ്ചിലെ ഇതിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അറിയാതെ വ്യാജ നോട്ടുകള്‍ എടിഎമ്മില്‍ വരില്ല.

ഷണ്‍മുഖം റോഡ് ബ്രാഞ്ചിലെ എടിഎമ്മില്‍നിന്ന് 2000 രൂപയെടുത്തപ്പോഴാണ് 500 രൂപയുടെ കള്ളനോട്ട് ലഭിച്ചത്. ബാങ്ക് അധികൃതര്‍ ചുവന്ന മഷിക്ക് വ്യാജമെന്നു മാര്‍ക്ക് ചെയ്ത നോട്ടായിരുന്നു ഇത്. നോട്ട് എടിഎമ്മില്‍ നിന്നു ലഭിച്ച ഉടന്‍ ബാങ്ക് അധികൃതരെ സമീപിച്ചു. ആദ്യം അംഗീകരിക്കാന്‍ തയാറായില്ലെങ്കിലും ആലുവയി ലെ ഹെഡ് ഓഫീസില്‍ വിവരമറിയിച്ച ശേഷമാണു നോട്ടുമാറിക്കൊടുത്തത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കി ബാങ്ക് അധികൃതര്‍ തടിതപ്പുകയായിരുന്നു.

നേരത്തേ, എടിഎമ്മുകള്‍ വഴി കള്ളനോട്ട് ലഭിച്ച സംഭവങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും, നോട്ട് എടിഎമ്മില്‍ എത്തിക്കുന്ന ഏജന്‍സികളുടെ മേല്‍ പഴിചാ രുകയായിരുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code