ജുഡീഷ്യല്‍ ബില്‍ മന്ത്രിസഭാ സമിതിക്ക്
ന്യൂഡല്‍ഹി
ജഡ്ജിമാരുടെ പെരുമാറ്റദൂഷ്യം പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കുന്നതു സംബന്ധിച്ച ബില്‍ മന്ത്രിസഭാ സമിതിക്കു വിട്ടു. ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ഇതേച്ചൊല്ലി കടുത്ത ഭിന്നതയുണ്ടായതിനെത്തുടര്‍ന്നാണു തീരുമാനം.
ഒന്നരമണിക്കൂര്‍ നീണ്ട മന്ത്രിസഭായോഗത്തില്‍ ആഭ്യന്തര മന്ത്രി പി. ചിദംബരം, മാനവ വിഭവശേഷി വികസനമന്ത്രി കപില്‍ സിബല്‍ എന്നിവരാണു ബില്ലിലെ വ്യവസ്ഥകളില്‍ കടുത്ത വിയോജിപ്പുകള്‍ ഉയര്‍ത്തിയത്. മുക്കാല്‍ മണിക്കൂര്‍ നീണ്ട ശ്രമത്തില്‍ നിയമമന്ത്രി എം. വീരപ്പമൊയ്ലി ഇരുവരെയും അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ മന്ത്രിസഭാ സമിതിക്കു വിടാന്‍ തീരുമാനിക്കുകയായിരുന്നു.
പെരുമാറ്റ ദൂഷ്യം ആരോപിക്കപ്പെട്ട ജഡ്ജിയെ താക്കീതു ചെയ്യാനും ജോലിയില്‍ നിന്നു നീക്കാനും വ്യവസ്ഥ ചെയ്യുന്നതാണു ബില്‍. കൂടുതല്‍ ഗൗരവമുള്ള കുറ്റമാണെങ്കില്‍ ഇംപീച്ച് ചെയ്യാനും വ്യവസ്ഥ. നാലു പതിറ്റാണ്ടു പഴക്കമുള്ള ജഡ്ജസ് എന്‍ക്വയറി ആക്റ്റ് അപ്പാടെ പൊളിച്ചെഴുതുന്ന ബില്‍ സാധാരണക്കാര്‍ക്കു പോലും ജഡ്ജിമാര്‍ക്കെതിരേ പരാതിപ്പെടാന്‍ അവകാശം ഉറപ്പാക്കുന്നു. എന്നാല്‍, പരാതിക്ക് ആധാരമായ വിവരങ്ങള്‍ എവിടെനിന്നു ലഭിച്ചുവെന്നു വെളിപ്പെടുത്തണം.
Close...
Maximum Character Allowed -
4000