Sunday, August 01, 2010   5:14 AM IST
Supplements
Home>> News>> Kerala News
Kerala News
തീവ്രവാദികള്‍ക്കു കൂട്ട് മയക്കുമരുന്നു ലോബി
Tuesday, March 16, 2010
|
|
|
കൊച്ചി

സ്വന്തം ലേഖകന്‍

കേരളത്തില്‍ തീവ്രവാദികളുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നതു മയക്കുമരുന്നു ലോബി. റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഒട്ടേറെയുള്ള സംസ്ഥാനത്തെ കാലാവസ്ഥ അതിനുയോജ്യം. തട്ടേക്കാട് ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നടന്ന അസ്വാഭാവിക മരണങ്ങളുടെ പിന്നാമ്പുറക്കഥകള്‍ ഇതിലേക്കാണു വെളിച്ചം വീശുന്നത്.

തീവ്രവാദം, മയക്കുമരുന്ന്, കള്ളനോട്ട് എന്നീ മൂന്നുതലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുള്ള കേരളത്തില്‍ ഉദ്യോഗാര്‍ഥികളെ നിര്‍ലോപം പണം കൊടുത്താണു വലയിലാക്കുന്നത്. പണ ലഭ്യത ലക്ഷ്യമിട്ട് അവര്‍, ഇക്കൂട്ടര്‍ പറയുന്ന എന്തു വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും തയാറാകുകയാണ്. എറണാകുളത്തു തന്നെയുള്ള വന്‍കിട ഹോട്ടലുകാരും, ടൂര്‍ ഓപ്പറ്റേഴ്സും സംഘടിപ്പിക്കുന്ന ടൂര്‍ പ്രോഗ്രാമില്‍ ഇവര്‍ പല വേഷത്തില്‍ കയറിക്കൂടുന്നു. ഡാന്‍സ്, ബോട്ടിങ് എന്നിവയ്ക്ക് ഹോട്ടലുകാരുമായി കരാറൊപ്പിടുന്ന ഈ ലോബികള്‍ വിനോദസഞ്ചാരത്തിനിടെ മയക്കുമരുന്നു വില്‍പ്പനയ്ക്കും അവസരം ഒരുക്കുന്നു.

അടുത്തിടെ തട്ടേക്കാട് ബോട്ടപകടത്തില്‍ മരണമടഞ്ഞ നദീം നഗരത്തിലെ മൂന്നുഹോട്ടലുകളില്‍ ഡാന്‍സ് പ്രോഗ്രാം നടത്തിയിരുന്നു. ഡാന്‍സ് പ്രോഗ്രാമിലൂടെ ഒട്ടേറെ വിദേശികളുമായി ബന്ധം സ്ഥാപിച്ചിരുന്നു. സംഭവ ദിവസം ലിങ്ക് ഇന്ത്യയുടെ ടൂര്‍ പ്രോഗ്രാമിലുണ്ടായിരുന്ന നദീമും സുഹൃത്തുക്കളും മൂന്നാറില്‍ നിന്നാണ് തട്ടേക്കാട് എത്തിയത്. രണ്ട് റഷ്യന്‍ യുവതികളുമായി വഞ്ചിയില്‍ കയറിയ നദീം ഇടയ്ക്കു പുഴയില്‍ വീഴുകയായിരുന്നു. റഷ്യന്‍ യുവതികളെ പുറകെ വന്നവര്‍ രക്ഷിച്ചെങ്കിലും നദീമിനെ അവര്‍ വിട്ടുകളഞ്ഞു.

യാത്രയ്ക്കു മുമ്പു തന്നെ നദീം ചിലരുമായി വാക്കുതര്‍ക്കലേര്‍പ്പെട്ടിരുന്നെന്നും അതുകൊണ്ടുതന്നെയാവാം നദീമിനെ ഉപേക്ഷിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. എന്താണെങ്കിലും നഗരത്തിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും നടക്കുന്ന മയക്കുമരുന്നു ലോബിയുടെ ഇരയാകുകയായിരുന്നു നദീം.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code