ടിബറ്റില്‍ ഒരു ബുദ്ധക്ഷേത്രമെന്നത് അത്ഭുതമൊന്നുമല്ല. എന്നാല്‍ വാഷിങ്ടണില്‍ ഒരു പ്രദര്‍ശനം ഒരുക്കിയിരിക്കുന്നതുതന്നെ ബുദ്ധവിഹാരത്തിലെ ശ്രീകോവിലിന്‍റെ രൂപത്തില്‍. ഒന്നിനെയും പ്രദര്‍ശനവസ്തു മാത്രമായി കരുതിയിട്ടേയില്ല. ഭക്തി നിറയുന്നു ആ ഇടനാഴിയില്‍. നേര്‍ത്ത വെളിച്ചമൊഴുകിയെത്തുന്ന മുറിക്കു ക്ഷേത്രത്തിന്‍റെ ശാന്തത. പ്രദര്‍ശനമെങ്കിലും, കൈക്കൂപ്പി നിന്നേ ആ കാഴ്ച കാണാന്‍ കഴിയുകയുള്ളൂ. വാഷിങ്ടണില്‍ ആദ്യമായാണ് ഇത്തരമൊരു എക്സിബിഷന്‍.
വെള്ളിയില്‍ തീര്‍ത്ത ബുദ്ധപ്രതിമ, രത്നം പതിച്ച അലങ്കാരങ്ങള്‍, പെയ്ന്‍റിങ്ങുകള്‍...എല്ലാം പ്രദര്‍ശനത്തിലുണ്ട്.
മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചാണ് വിഹാരം ഒരുക്കിയിട്ടുള്ളത്. പുണ്യവസ്തുക്കള്‍ ദലൈ ലാമ ആശിര്‍വദിച്ചതാ ണ്. എന്നാല്‍ ഇതൊന്നും ഒരു ക്ഷേത്രമതിലിനകത്തു നിന്നു പ്രദര്‍ശനവേദിയിലേക്ക് എത്തിയതല്ല. ഒരു പ്രൈവറ്റ് കലക്റ്റര്‍, ആര്‍തര്‍ എം സാക്ലര്‍ ഗാലറിക്കു താല്‍ക്കാലികമായി നല്‍കിയതാണ്്.
ആ മുറിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഭക്തിയും ശാന്തതയും അനുഭവിക്കാനാകുമെന്നു സൗത്ത് ആന്‍ഡ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ആര്‍ട്ട് ക്യുറേറ്റര്‍ ഡെബ്രാ ഡയമണ്ട്. എന്തോ ഒരു സാന്നിധ്യം ഉണ്ടവിടെ.
മനോഹരമായി ഡെക്കറേറ്റ് ചെയ്ത അപൂര്‍വ കലക്ഷനുകളും പ്രദര്‍ശനത്തിനുണ്ട്. ഗോഡസ് താരയുടെ വെങ്കല പ്രതിമ, അണിഞ്ഞിരിക്കുന്നതു രത്നം പതിച്ച കിരീടം. കക്കയിലും, പവിഴപ്പുറ്റിലും തീര്‍ത്ത ബുദ്ധപ്രതിമകള്‍, സംഗീതോപകരണങ്ങള്‍...കലാപരമായ സൗന്ദര്യമൊഴുക്കുന്നു ഇവയെല്ലാം.
എങ്കിലും പ്രദര്‍ശനത്തിന്‍റെ സെന്‍റര്‍പീസായി നില്‍ക്കുന്നത്, ബുദ്ധ ശ്രീകോവില്‍ തന്നെ. ന്യൂയോര്‍ക്കിലെ കലക്റ്റര്‍ ആലിസ് കന്‍ഡെല്ലാണു ഗാലറിക്ക് ശ്രീകോവില്‍ കൈമാറിയത്. ധാരാളം ബുദ്ധശില്‍പ്പങ്ങള്‍ ആലിസ് ശേഖരിച്ചിട്ടുണ്ട്. പലതും സ്വര്‍ണത്തിലും രത്നത്തിലും തീര്‍ത്തത്. ഇതു ഗാലറിക്കു നല്‍കുന്നതിനു മുന്‍പ്, ന്യൂയോര്‍ക്കിലെ തന്‍റെ അപ്പാര്‍ട്ട്മെന്‍റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ. ചൈല്‍ഡ് സൈക്കോളജിസ്റ്റായ ആലിസ് ബുദ്ധമത വിശ്വാസിയൊന്നുമല്ല. എങ്കിലും ഇവയുടെയൊക്കെ ആത്മീയമായ മൂല്യം നന്നായി അറിയാം.
പരമ്പരാഗതമായ രീതിയിലാണു ഭക്തി നിറയുന്ന ശില്‍പ്പങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അതായത് ഒരു ടിബറ്റന്‍ കുടുംബത്തില്‍ ഇവയ്ക്കു ലഭിക്കുന്ന വില, ഈ പ്രദര്‍ശനത്തിലും നല്‍കിയിരിക്കുന്നു സംഘാടകര്‍. പൂര്‍ണതയുടെ കാര്യത്തിലും കലാപരമായ മേന്മയുടെ കാര്യത്തിലും ഈ ശ്രീകോവിലിനോട് ഒത്തു നില്‍ക്കാവുന്ന മറ്റൊന്നില്ലെന്നു വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു.
ചൈനയ്ക്കെതിരെയുള്ള ടിബറ്റിന്‍റെ വിജയത്തിന്‍റെ അന്‍പതാം വര്‍ഷത്തിലാണു വാഷിങ്ടണില്‍ ഈ പ്രദര്‍ശനം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ രാഷ്ട്രീയമായി ഒന്നും സംവദിക്കാനല്ല, തികച്ചും യാദൃച്ഛികമായി സംഭവിച്ചു പോയതാണെന്നു ഗാലറി ഡയറക്റ്റര്‍ ജൂലിയന്‍ റാബി. എന്തായാലും ടിബറ്റുകാരുടെ സംസ്കാരത്തിനു യോജിച്ച വിധത്തില്‍ തന്നെയാണ് ഇവയെല്ലാം പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത്.
Close...
Maximum Character Allowed -
4000