Tuesday, February 07, 2012   2:11 PM IST
Supplements
Home>> News>> National News
National News
കരിയറില്‍ നിര്‍ണായകമായത് തമിഴ്സിനിമ
Wednesday, March 17, 2010
|
|
|
ചെന്നൈ

ദക്ഷിണേന്ത്യന്‍ സിനിമകളാണു കരിയറില്‍ വഴിത്തിരിവുണ്ടാക്കിയതെന്നു ബോളിവുഡ് താരം ഐശ്വര്യറായ് ബ ച്ചന്‍. സംവിധായകന്‍ ഷങ്കറിന്‍റെ ജീന്‍സ് എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴാണു ചലച്ചിത്ര ഭാഷ കൂടുതല്‍ പഠിക്കാനായതെന്നും ഐശ്വര്യ.

സിനിമയിലെ സാങ്കേതികകാര്യങ്ങള്‍ കൂടി അറിഞ്ഞുവേണം അഭിനയിക്കേണ്ടതെന്നു പഠിപ്പിച്ചു തന്നതു ഷങ്കറായിരുന്നു. അന്നത്തെ പാഠങ്ങള്‍ രജനികാന്തിന്‍റെ നായികയായി യന്തിരനില്‍ അഭിയനിച്ചപ്പോള്‍ ഏറെ ഗുണം ചെയ്തു- ഐശ്വര്യ പറഞ്ഞു.

രെട്ടൈസുഷി എന്ന തമിഴ് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനായി ചെന്നൈയിലെത്തിയതാണ് ഐശ്വര്യ. സംവിധായകരായ കെ. ബാലചന്ദറും ഭാരതിരാജയും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്‍റെ നിര്‍മാണം സംവിധായകന്‍ ഷങ്കറിന്‍റെ എസ്. പിക്ചേഴ്സാണ്.

സംവിധാനം ഷങ്കറിന്‍റെ അസോസിയേറ്റ് ആയിരുന്ന തമിറയാണ്. യന്തിരനു പുറമേ മണിരത്നം സംവിധാനം ചെയ്യുന്ന രാവണന്‍ എന്ന ചിത്രത്തിലും ഐശ്വര്യ അഭിനയി ക്കുന്നുണ്ട്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code