Thursday, February 09, 2012   6:12 AM IST
Supplements
Home>> News>> World News
World News
അക്യുപങ്ചര്‍ അപകടകാരിയായേക്കാം
Friday, March 19, 2010
|
|
|
ഹോങ്കോങ്

ചൈനീസ് ചികിത്സാരീതിയായ അക്യുപങ്ചര്‍ അപകടകാരിയാകുമെന്നു റിപ്പോര്‍ട്ട്. യൂനിവേഴ്സിറ്റി ഒഫ് ഹോങ്കോങില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിന്‍റെ എഡിറ്റോറിയലിലാണ് അക്യുപങ്ചറിന്‍റെ ദൂഷ്യവശങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ചികിത്സയ്ക്കുപയോഗിക്കുന്ന സൂചികളും മുറിവു തുടയ്ക്കുന്ന കോട്ടന്‍ തുണികളും എയ്ഡ്സ് അടക്കമുള്ള മാരക രോഗങ്ങള്‍ പരത്തുമെന്നാണു കണ്ടെത്തിയിരിക്കുന്നത്. അക്യുപങ്ചര്‍ ചികിത്സമൂലം പരക്കുന്ന രോഗങ്ങളുടെ ചെറിയൊരംശം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ യഥാര്‍ഥ വസ്തുത ഭീതിപ്പെടുത്തുന്നതാണ്.

തൊലിപ്പുറത്തു സൂചികള്‍ കയറ്റി നടത്തുന്ന അക്യുപങ്ചര്‍ ചികിത്സ സുരക്ഷിതമാക്കണമെങ്കില്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഡിസ്പോസിബിള്‍ സൂചികളും പകര്‍ച്ചവ്യാധികളെ തടയാനുള്ള സാമഗ്രികളും ഉപയോഗിക്കണമെന്നും ഹോങ്കോങ് യൂനിവേഴ്സിറ്റിയിലെ മൈക്രോബയോളജി പ്രൊഫസര്‍ പാട്രിക് വൂ പറയുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code