Sunday, February 05, 2012   5:39 AM IST
Supplements
Home>> News>> Sports
Sports
മാഞ്ചെസ്റ്റര്‍ ഒന്നാമത്
Monday, March 22, 2010
|
|
|
ലണ്ടന്‍

ലിവര്‍പൂളിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുനൈറ്റഡ് ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. 31 മത്സരങ്ങളില്‍ നിന്ന് 69 പോയിന്‍റാണ് മാഞ്ചെസ്റ്ററിന്. രണ്ടാം സ്ഥാനത്തുള്ള ആഴ്സനലിന് ഇത്രയും പോരാട്ടങ്ങളില്‍ 67 പോയിന്‍റും. ലിവര്‍പൂളിനെതിരേ വെയ്ന്‍ റൂണിയും പാര്‍ക് ജി സുങ്ങും മാഞ്ചെസ്റ്റര്‍ ഗോളുകള്‍ നേടിയപ്പോള്‍ ഫെര്‍ണാന്‍ഡൊ ടോറസ് ലിവര്‍ സ്കോറര്‍.

വിജയിച്ചാല്‍ ആഴ്സനലിനെ മറികടന്ന് ഒന്നാമതെത്താമെന്ന അവസ്ഥയില്‍ മാഞ്ചെസ്റ്റര്‍ കടുത്ത പോരാട്ടമാണ് പുറത്തെടുത്തത്. എന്നാല്‍ ടോറസിലൂടെ ലിവര്‍ ലീഡ് നേടിയത് ഹോം ടീമിനെ പിന്തുണയ്ക്കാനെത്തിയ ആരാധകര്‍ക്ക് നിരാശയേകി. ഇതിനിടെ ടീമിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചു. റൂണിയെടുത്ത കിക്ക് ലിവര്‍പൂള്‍ കീപ്പര്‍ പെപെ റെയ്ന രക്ഷപെടുത്തി. എന്നാല്‍ റീബൗണ്ട് ചെയ്ത പന്ത് കണക്റ്റ് ചെയ്ത റൂണിക്ക് രണ്ടാം ഷോട്ട് പാഴായില്ല. മാഞ്ചെസ്റ്ററിന് സമനില.

സമനില നേടിയതോടെ ഇരു ടീമുകളും പ്രതിരോധത്തിലേക്ക് വലിഞ്ഞു. ആദ്യ പകുതിയില്‍ പിന്നീട് പാര്‍ക്കിനും നാനിക്കും സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു. രണ്ടാം പകുതിയില്‍ മാഞ്ചെസ്റ്റര്‍ കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടു.

സെക്കന്‍ഡ് ഹാഫിന്‍റെ തുടക്കത്തിലെ റൂണിയുടെ പാസില്‍ ഗോള്‍ നേടാന്‍ പാര്‍ക്കിന് അവസരം ലഭിച്ചു.എന്നാല്‍ ദക്ഷിണ കൊറിയന്‍ താരത്തിന്‍റെ ഇടങ്കാലനടി റെയ്ന തടുത്തു. റൂണി, ഗാരി നെവില്‍ എന്നിവരുടെ കൂട്ടായ മുന്നേറ്റത്തിനൊടുവിലായിരുന്നു വിജയഗോള്‍. പാര്‍ക്കിന്‍റെ ഹെഡര്‍ റെയ്നയെ കീഴടക്കി വലയില്‍.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code