നാനോ: കത്തിപ്പടരുന്ന ആശങ്ക
Wednesday,
March 24,
2010
മുംബൈ
അഭിമാനപുരസരം ടാറ്റ അവതരിപ്പിച്ച നാനോ കാറിന്‍റെ സുരക്ഷ സംബന്ധിച്ച് ഉപയോക്താക്കളില്‍ ആശങ്ക. കാറിനു ഗുണനിലവാരം കുറവെന്ന ആരോപണം ശക്തമാക്കുന്ന സംഭവങ്ങളാണു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം കാര്‍ വാങ്ങി ഡ്രൈവറെ സംഘടിപ്പിച്ചു വീട്ടിലേക്കു പോകുമ്പോഴാണ് മുംബൈയിലെ ഇന്‍ഷ്വറന്‍സ് ഏജന്‍റിന്‍റെ നാനോയ്ക്കു തീ പിടിച്ചത്. ഡ്രൈവറും ഉടമസ്ഥനും രക്ഷപെട്ടത് അദ്ഭുതകരമായി. നേരത്തേ അഹമ്മദാബാദ്, ഡല്‍ഹി, ലക്നൗ എന്നിവിടങ്ങളില്‍ നാനോ കാറുകള്‍ക്കു തീ പിടിച്ചിരുന്നു. നാനോയുടെ പാര്‍ട്സുകള്‍ ക്വാളിറ്റി കുറഞ്ഞതാണെന്ന ആരോപണം കാര്‍ പുറത്തിറക്കുന്ന സമയത്തു പ്രചരിച്ചിരുന്നു. ടാറ്റ അധികൃതര്‍ ഇതു നിഷേധിച്ചു. കുറഞ്ഞ വിലയ്ക്ക് അനുസരിച്ച പാര്‍ട്സുകളാണു കാറില്‍ ഉപയോഗിച്ചതെന്ന് ഒപ്പം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
തീ പിടിക്കുന്ന സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെന്നു പറയുന്നുണ്ടെങ്കിലും കഴിഞ്ഞദിവസം നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ടാറ്റ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. ആഗോള വ്യാപകമായി കാര്‍ കമ്പനികള്‍ തിരിച്ചുവിളിക്കല്‍ നടത്തിക്കൊണ്ടിരിക്കുന്ന വേളയിലാണു നാനോ ആശങ്കയും. ആക്സിലറേറ്റര്‍, ഇന്ധന ടാങ്ക് തുടങ്ങിയവയുടെ തകരാര്‍, ബ്രേക്കിങ് സിസ്റ്റത്തിലെ ന്യൂനതകള്‍ തുടങ്ങിയവ മൂലം ടൊയോട്ട, ഹോണ്ട, ഹ്യുണ്ടായ്, മാരുതി തുടങ്ങിയ കമ്പനികള്‍ വിവിധ കാര്‍ മോഡലുകള്‍ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചിരുന്നു.
Close...
Maximum Character Allowed -
4000