തീ തുപ്പിയ ബൈക്ക് ലോക്കപ്പിലായി
ജെയിംസ് ബോണ്ട് മോഡല്‍ ബൈക്ക് വികസിപ്പിക്കുമ്പോള്‍, ഇങ്ങനെയൊരു പുലിവാലു പിടിക്കുമെന്നു കോളിന്‍ ഫര്‍സ് സ്വപ്ന ത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. സ്വന്തം ബൈക്കില്‍ നിന്നു തീ പായിക്കുന്ന ഒരു സംവിധാനം വികസിപ്പിച്ചു, കോളിന്‍. ഒരു സ്വിച്ചിട്ടാല്‍ പുറകിലേക്കു പന്ത്രണ്ടടി ദൂരം വ രെ തീ പായും. ആയുധത്തി നു തുല്യമായ ഉപകരണം വികസിപ്പിച്ചതിനും, അതു പൊ തുവഴിയിലൂടെ കൊണ്ടുപോയതിനും കോളിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബൈക്ക് ഓടിക്കുന്നതിനിടെ തീ പാറിക്കുമ്പോള്‍ താനൊരു ജെയിംസ് ബോണ്ടാ ണെന്നു തോന്നുന്നുണ്ടെ ന്നൊക്കെ പ്ലംബര്‍ കൂടിയായ കോളിന്‍ പറഞ്ഞിരുന്നു. ഹാന്‍ഡില്‍ബാറിലെ ഒരു സ്വി ച്ച് അമര്‍ത്തിയാല്‍ മാത്രം മതി, പുറകിലേക്കു തീ പറ ക്കും. തന്നെ വെട്ടിച്ചു മുന്നേറു ന്ന വാഹനങ്ങള്‍ക്കെതിരേ വേണമെങ്കില്‍ ഈ ആയുധം പ്രയോഗിക്കുമെന്നു കോളിന്‍ പറയുകയും ചെയ്തു. എന്നാല്‍ ബ്രിട്ടന്‍ ലിങ്കന്‍ഷെയറിലെ സ്റ്റാന്‍ഫോര്‍ഡ് സ്വദേശിയായ മുപ്പതുകാരന്, സ്വപ്നവാഹനം അധികം നാള്‍ ഓടിക്കാനുള്ള യോഗമുണ്ടാ യില്ല.
താന്‍ വികസിപ്പിച്ച പുതിയ ടെക്നിക്കിന്‍റെ മേന്മ വിവരിക്കാന്‍ കോളിന്‍ നടത്തിയ ചില പരാമര്‍ശങ്ങളും വിനയാ യി. പറക്കുന്ന ബൈക്കിലെ ഫ്ളെയിമിലൂടെ ഒരു കാറിനു തീ കൊടുക്കാന്‍ വരെ കഴിയും. പുറകില്‍ വരുന്നയാള്‍ മോപ്പഡിലാണ് സഞ്ചരിക്കുന്നതെങ്കില്‍ പൊള്ളലേല്‍ക്കാന്‍ വരെ സാധ്യതയുണ്ട്. നല്ല കാറ്റുള്ളപ്പോള്‍ തീ പ്രയോഗിച്ചാല്‍ ദിശ മാറാനും ഇടയുണ്ട്. അങ്ങനെ തന്‍റെ ബിഎംഎക്സ് ബൈക്കിലെ പുതിയ സംവിധാനങ്ങളുടെ ദൂഷ്യവശങ്ങള്‍ കോളിന്‍ തന്നെ മാധ്യമങ്ങളോടു വിവരിച്ചു. തല്‍ക്കാലം വീടിന്‍റെ പൂന്തോട്ടത്തില്‍ ബൈക്ക് സൂക്ഷിക്കുമെന്നും, നിയമപരമായ അനുമതി ലഭിച്ച ശേഷം മാത്രമേ പൊതുവഴിയില്‍ ബൈക്ക് ഉപയോഗിക്കുകയുള്ളൂ എന്നു കോളിന്‍ പറഞ്ഞിരുന്നു.
എന്നാല്‍ കഴിഞ്ഞദിവസം പബ്ലിക് ഹൈവേയില്‍ കോളിന്‍ ഈ ബൈക്ക് ഓടിച്ചു പോകുന്നതു പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നെ, ഈ ജെയിംസ് ബോണ്ട് പൊലീസിന്‍റെ പിടിയിലാവാന്‍ വലി യ താമസമുണ്ടായില്ല. അഞ്ചു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവു ന്ന കുറ്റമാണു കോളിന്‍ ചെയ്തിരിക്കുന്നത്.
Close...
Maximum Character Allowed -
4000