പുതുപുത്തന്‍ മോഡല്‍ ബൈക്കുകള്‍ താരങ്ങളായ ദിനം. പുക ശല്യമില്ലാത്ത ഇലക്ട്രിക് ബൈക്ക് മുതല്‍ 1078 സിസി മോട്ടോര്‍ സൈക്കിളുകള്‍ വരെ. നൂറ് വാഹന നിര്‍മാണ കമ്പനികളാണ് അവതാരകര്‍. ജപ്പാനില്‍ ടോക്യോ നഗരത്തിലായിരുന്നു പ്രദര്‍ശനം. ഈ ബൈക്കുകള്‍ വിവിധ രാജ്യങ്ങളിലെ റോഡുകളിലിറങ്ങുകയാണ്. കാഴ്ചയിലും പെര്‍ഫോമന്‍സിലും മുന്തിയ നിലവാരമുള്ള ബൈക്കുകള്‍ വാങ്ങാന്‍ ഡീലര്‍മാര്‍ അക്ഷമയോടെ കാത്തിരിക്കുന്നു. ടോക്യോ മോട്ടോര്‍ സൈക്കിള്‍ ഷോ 2010 കാഴ്ചയുടെ ഉത്സവമായിരുന്നു.
ഭംഗി മാത്രമല്ല, സൂപ്പര്‍ പെര്‍ഫോമന്‍സാണ് ഇത്തവണ മോട്ടോര്‍ സൈക്കിള്‍ ഷോയുടെ സവിശേഷത. കാന്‍ - ആം സ്പൈഡര്‍ റോഡ്സ്റ്റര്‍ ആര്‍എസ് എസ്ഇയുടെ എന്‍ജിന്‍ കപ്പാസിറ്റി 998 സിസിയാണ്. ഒരു വശത്തു നിന്നു നോക്കിയാല്‍ കാറിന്‍റെ ഒഴുക്കന്‍ ഭംഗി. നെടുനീളന്‍ ഫിഗര്‍. യെല്ലോ ആന്‍ഡ് ബ്ലാക്ക് കളര്‍ കോമ്പിനേഷനില്‍ ഈ ബൈക്കിനു രാജകീയ ലുക്ക്. ഹാന്‍ഡില്‍ ബാര്‍, സീറ്റ്, പിന്‍ഭാഗം എന്നിവ തീര്‍ത്തും വ്യത്യസ്തം. യാത്രയുടെ സുഖം നുകരാന്‍ ആരും കൊതിക്കും. കാന്‍ - ആം സ്പൈഡര്‍ റോഡ്സ്റ്ററിന്‍റെ അവതരണം ഗംഭീരമായിരുന്നു.
എംവി അഗസ്റ്റയാണു പ്രദര്‍ശനത്തിലെ മറ്റൊരു അട്രാക്ഷന്‍. 998 സിസി. പതിവു കാഴ്ചകളില്‍ നിന്നു വ്യത്യസ്തമായ പിന്‍ഭാഗമാണു പ്രത്യേകത. മൈലേജും പെര്‍ഫോമന്‍സും കമ്പനി ഉറപ്പു നല്‍കുന്നു. ആഡംബരത്തില്‍ മികച്ചു നില്‍ക്കുന്ന ഫിഗറാണ് അഗസ്റ്റയുടേത്.
ഹൈടെക് മോട്ടോര്‍ ബൈക്കെന്നു വിശേഷിപ്പിക്കാം ടെസി 3 ഡിയെ. 1078 സിസിയെന്നു കേള്‍ക്കുമ്പോള്‍ തന്നെ പെര്‍ഫോമന്‍സിന്‍റെയും ലൈഫിന്‍റെയും വിശേഷണം സമ്പൂര്‍ണം. ഇറ്റാലിയന്‍ നിര്‍മാതാവ് ബൈമോട്ടയാണ് ടെസി 3ഡി പുറത്തിറക്കിയത്. പെട്രോള്‍ ടാങ്കും ടയറുകളും സെന്‍ട്രല്‍ പാര്‍ട്സുമാണു കാഴ്ചയിലെ ആകര്‍ഷണം.
ജപ്പാന്‍റെ കിംകോയുടെ ഉത്പന്നമാണ് മിച് സ്കൂട്ടര്‍. മോട്ടോര്‍ ഷോയ്ക്കെത്തുന്നവരെ ആകര്‍ഷിക്കാന്‍, പതിനായിരം സരോവ്സ്കി ക്രിസ്റ്റലുകള്‍ പതിച്ച് മനോഹരമാക്കിയാണ് സ്കൂട്ടര്‍ ഡിസ്പ്ലേ ചെയ്തത്. സ്കൂട്ടറിനുള്ള ഡിമാന്‍ഡും ഭാവിയില്‍ ഉണ്ടാകാവുന്ന മാറ്റങ്ങളും തിരിച്ചറിഞ്ഞ് എറിയുകയാണ് കിംകോ കമ്പനി.
അന്തരീക്ഷത്തെ മലിനമാക്കാത്ത ഇലക്ട്രിക് ഡ്രൈവ് ബൈക്കുകളായിരുന്നു പ്രദര്‍ശനത്തിന്‍റെ മറ്റൊരു ആകര്‍ഷണം. ഓസ്ട്രിയന്‍ ബ്രാന്‍ഡ് കെടിഎമ്മാണ് ഇത് അവതരിപ്പിച്ചത്. സീറോ എമിഷന്‍ മോട്ടോര്‍ സൈക്കിളെന്നാണു വിശേഷണം. ആദ്യത്തെ ഇലക്ട്രിക് സ്പോര്‍ട്സ് മോട്ടോര്‍ സൈക്കിളെന്നാണു കമ്പനിയുടെ അവകാശം. സൂപ്പര്‍ മോട്ടോ, എന്‍ഡ്യൂറോ വെര്‍ഷനുകളാണിത്. മോട്ടോര്‍ റേസിനു നേരിട്ട് ഉപയോഗിക്കാമെന്ന് കമ്പനിയുടെ വാഗ്ദാനം. നാല്‍പ്പതു മിനിറ്റ് തുടര്‍ച്ചയായി ഉപയോഗിക്കാം.
നൂറു കമ്പനികളുടെ പുത്തന്‍ മോഡലുകളാണ് പ്രദര്‍ശിപ്പിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചതും ശ്രദ്ധ നേടിയവയുമാണിവ. ബൈക്ക് വില്‍പ്പനയില്‍ വലിയ മാറ്റമാണുണ്ടാകാന്‍ പോകുന്നത്. ആഡംബര ബൈക്കുകളുടെ കാലമാണിനി. കാറിനോളം നീളമുള്ള, അത്രയും അഴകുള്ള സൂപ്പര്‍ ബൈക്കുകളുടെ കാലം.
Close...
Maximum Character Allowed -
4000