Thursday, February 09, 2012   1:37 PM IST
Supplements
Home>> News>> Sports
Sports
ആഴ്സനലിനെതിരേ ബാഴ്സലോണ
Wednesday, March 31, 2010
|
|
|
ലണ്ടന്‍

ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദ പോരാട്ടത്തില്‍ ആഴ്സനലും ബാഴ്സലോണയും ഇന്നു നേര്‍ക്ക് നേര്‍. മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്‍റര്‍ മിലന്‍ റഷ്യന്‍ ക്ലബ് സിഎസ്കെഎ മോസ്കോയ്ക്കെതിരേ ഇറങ്ങും.

ബാഴ്സലോണ യൂത്ത് ടീമിലൂടെ വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയ സെസ്ക് ഫാബ്രെഗസാണ് ആഴ്സനല്‍ ക്യാപ്റ്റന്‍. എന്നാല്‍, പരുക്കേറ്റ താരം ഇന്നിറങ്ങുന്ന കാര്യം സംശയത്തില്‍. ആഴ്സനലിനായി 226 ഗോളുകള്‍ നേടി ചരിത്രം കുറിച്ച തിയറി ഹെന്‍റി ബാഴ്സലോണ ജഴ്സിയില്‍ മുന്‍ ഹോം ഗ്രൗണ്ടിലിറങ്ങുന്നതും മത്സരത്തിനു വീര്യം കൂട്ടും.

കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ നിന്ന് 11 ഗോളുകള്‍ അടിച്ചുകൂട്ടി അപാര ഫോമിലുള്ള അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി തന്നെയാകും മത്സരത്തിന്‍റെ പ്രധാന ആകര്‍ഷണ കേന്ദ്രം. ഈ സീസണില്‍ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് മത്സരങ്ങളില്‍ ഗണ്ണേഴ്സിന്‍റെ ഗംഭീര പ്രകടനത്തിനു സാക്ഷിയായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ മെസിയുടെ ബൂട്ടുകള്‍ ഗോള്‍ വര്‍ഷിക്കുമെന്ന് ബാഴ്സ ആരാധക പ്രതീക്ഷ. കൂടാതെ കഴിഞ്ഞ രണ്ട് ലീഗ് മത്സരങ്ങളില്‍ ക്ലബിന്‍റെ രക്ഷകനായ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും മികച്ച ഫോമിലെന്നത് ബാഴ്സയ്ക്കു മേല്‍ക്കൈ സമ്മാനിക്കുന്നു.

ഈ സീസണിലാകെ 18 ഗോളുകള്‍ നേടി ഗണ്ണേഴ്സ് കുതിപ്പിന് ചുക്കാന്‍ പിടിച്ച ഫാബ്രെഗസില്ലാതെയിറങ്ങുന്നത് ഹോം ടീമിനു തിരിച്ചടി. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ എഫ്സി പോര്‍ട്ടോയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചപ്പോഴും ഫാബ്രെഗസ് സൈഡ് ബെഞ്ചിലായിരുന്നതു മാത്രം ഇം ഗ്ലിഷ് ക്ലബ്ബിന് ആശ്വാസം. റഷ്യന്‍ സ്ട്രൈക്കര്‍ ആന്ദ്രെ അര്‍ഷാവിനും സമീര്‍ നസ്രിയും അന്നു പുറത്തെടുത്ത സമര്‍ഥമായ നീക്കങ്ങളും നിക്കൊളാസ് ബെന്‍ഡ്നറുടെ ഹാട്രിക്കുമാണ് ആഴ്സനല്‍ ജയം സാധ്യമാക്കിയത്.

2006 ലെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഇതേ എതിരാളികള്‍ ഏറ്റുമുട്ടിയപ്പോള്‍ മെസിക്ക് ബാഴ്സ നിരയില്‍ പരുക്കുമൂലം ഇടംകണ്ടെത്താനായിരുന്നില്ല. അതിന്‍റെ കേടുതീര്‍ക്കുന്ന പ്രകടനമാണ് മെസിയില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മെസിയെ പൂട്ടാന്‍ പ്രത്യേക തന്ത്രങ്ങളൊന്നും രൂപീകരിച്ചിട്ടില്ലെന്ന് ആഴ്സനല്‍ കോച്ച് ആഴ്സന്‍ വെങ്ങര്‍. പരുക്കേറ്റ ആന്ദ്രെ ഇനിയസ്റ്റയെക്കൂടാതെയാകും ബാഴ്സ ഇന്നിറങ്ങുക.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code