ദക്ഷിണാഫ്രിക്കയ്ക്കു മുകളില്‍ വീണ്ടും കാര്‍മേഘങ്ങള്‍
ദക്ഷിണാഫ്രിക്കയില്‍ നിന്നു വീണ്ടും ഭീതിയുടെ കൊടുങ്കാറ്റ്. ഒരു കലാപത്തിന്‍റെ വക്കിലാണ് ഈ രാജ്യം. പറമ്പില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ ചേര്‍ന്ന് മുതലാളി യെ തല്ലിക്കൊന്നു. മരിച്ചത് വെറുമൊരു ഭൂവുടമ യല്ല. ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരുടെ ധീരനായ നേതാവാണ്. കറുത്ത വര്‍ഗക്കാരെ അടിച്ചമര്‍ത്തി ഭരിക്കണമെന്നു വാദിക്കുന്ന സംഘടന യുടെ സാരഥി. യുജീന്‍ ടെറി ബ്ലാന്‍ഷെ എന്ന പേരു കേട്ടാല്‍ കറുത്ത വര്‍ഗക്കാര്‍ വിറയ്ക്കും. പീഡനം സഹിക്കാന്‍ വയ്യാതായപ്പോള്‍, എല്ലുമുറിയെ ജോലി ചെയ്തിട്ടും കൂലി കൊടുക്കില്ലെന്നു പറഞ്ഞപ്പോള്‍, പണിക്കാര്‍ ചേര്‍ന്നു ടെറിയ തല്ലിക്കൊന്നു. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാര്‍ കലിപൂണ്ടു നടക്കുകയാണ്. എന്തു വന്നാലും നേരിടാമെന്നുറച്ചിരിക്കുകയാണ് കറുത്ത വര്‍ഗക്കാര്‍.
ടെറി ബ്ലാന്‍ഷെയെ കൊലപ്പെടുത്തിയ രണ്ടു പേരെ ജൊഹന്നാസ്ബര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. കൂലി കിട്ടാതെ വന്നപ്പോള്‍ ദേഷ്യം അട ക്കാന്‍ വയ്യാതെ, പട്ടിണി സഹിക്കാന്‍ വയ്യാതെ ടെറിയെ കൊല്ലുകയായിരുന്നുവെന്ന് ഇവര്‍ സമ്മതിച്ചു. ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അനുഭാവികള്‍ അടുത്ത കാലത്ത് ഒരു പാട്ടുപാടി തെരുവിലിറങ്ങിയതിന്‍റെ തുടര്‍ച്ചയാണ് ഈ സംഭ വം. വര്‍ണവിവേചനം കൊടുമ്പിരികൊണ്ട വര്‍ഷങ്ങളില്‍ കറുത്തവര്‍ഗക്കാര്‍ ആലപിച്ചിരുന്ന ഗാനം വീണ്ടും വംശീയാക്രമണത്തിനു തിരികൊളുത്തിയിരിക്കുന്നു. കില്‍ ദ ബോയര്‍ എന്നു തുടങ്ങുന്ന പാട്ടുകേട്ടാല്‍ ആഫ്രിക്കയിലെ വെള്ളക്കാര്‍ക്കു കലിയിളകും. ബ്രിട്ടിഷ് ഭൂവുടമകള്‍ക്കെതിരേ ആഫ്രിക്കക്കാര്‍ പോരാടിയ യുദ്ധകാലത്ത് ഉയര്‍ന്നു കേട്ട വരികളാണിത്. തൊലി കറുത്തവര്‍ ഭരണം നേടുകയും നെല്‍സണ്‍ മണ്ടേല പ്രസിഡന്‍റായി കറുത്തവര്‍ഗക്കാര്‍ സ്വതന്ത്രരാവുക യും ചെയ്തതില്‍ പിന്നെ ഈ പാട്ട് അപ്രത്യക്ഷമായിരുന്നു. എന്നാല്‍, വീണ്ടും ഈ പാട്ട് തെരുവിലുയര്‍ന്നത് ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കി. അതു ടെറി ബ്ലാന്‍ഷെയുടെ കൊലപാതകത്തില്‍ കലാശിച്ചു.
കറുത്തവര്‍ഗക്കാരുടെ ബദ്ധശത്രുവാണ് ടെറി ബ്ലാന്‍ഷെ. ദക്ഷിണാഫ്രിക്കയില്‍ 1941 ജനുവരി മുപ്പത്തൊന്നിനാണു ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പൊലീസില്‍ ചേര്‍ന്നു. വാറണ്ട് ഓഫിസര്‍ പദവി വരെ നേടി. ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കു തിരിഞ്ഞപ്പോള്‍ രാഷ്ട്രീയത്തിലേക്കും പ്രവേശിച്ചു ബ്ലാന്‍ഷെ. കറുത്തവര്‍ഗക്കാരെ അടിച്ചമര്‍ത്തി എക്കാലത്തും വെള്ളക്കാരായിരിക്കണം ആഫ്രിക്ക ഭരിക്കേണ്ടതെന്നു പ്രസംഗിച്ച ബ്ലാന്‍ഷെ പെട്ടെന്നു നേതാവാ യി. ദക്ഷിണാഫ്രി ക്ക സ്വാതന്ത്ര്യം നേടിയപ്പോള്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിനു ചുക്കാന്‍ പിടിച്ചത് ബ്ലാന്‍ഷെയാണ്. ഭൂവുടമയുടെ രൂപത്തിന് യജ മാനന്‍റെ പരിവേഷം ചാര്‍ത്തിയ ബ്ലാന്‍ഷെ ഇവിടത്തെ കര്‍ഷകരുടെ പേടിസ്വപ്നമായി. സംഘട നയുടെ പ്രകടനങ്ങളിലും സമരങ്ങളിലും കുതിര പ്പുറത്താണ് ബ്ലാന്‍ഷെ എത്തിയിരുന്നത്. ജീന്‍സ് പാന്‍റ്സും ഷര്‍ട്ടും ഓവര്‍ കോട്ടും തലയില്‍ കൗ ബോയ് തൊപ്പിയുമാണു വേഷം. നാസികളുടെ ചിഹ്നമായിരുന്ന സ്വസ്തിക്കിന്‍റേതുപോലത്തെ ചിഹ്നം പതിച്ച പതാകയുമായി കുതിരപ്പുറത്തേറി വരുന്ന ബ്ലാന്‍ഷെയെ കറുത്ത വര്‍ഗക്കാര്‍ പേടിച്ചു.
കുപിതനായ ബ്ലാന്‍ഷെ ഒരു കറുത്തവര്‍ഗക്കാരനെ തല്ലിക്കൊന്നു. പൊലീസിനോട് കുറ്റം ഏറ്റു പറഞ്ഞ് മൂന്നു വര്‍ഷം ജയില്‍വാസം അനുഭവി ച്ചു. ജയില്‍ മോചിതനായി പുറത്തിറങ്ങിയപ്പോള്‍ കുറച്ചുകാലം സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നു വിട്ടുനിന്നു. വെള്ളക്കാര്‍ക്കു മാത്രമായി പ്രത്യേകം രാജ്യം വേണമെന്ന ആവശ്യവുമാ യി വീണ്ടും ബ്ലാന്‍ഷെ രംഗത്തെത്തിയതോടെ, തൊലി കറുത്തവരും വെളുത്തവരും തമ്മിലുള്ള പോരാട്ടത്തി നു വീണ്ടും തുടക്കമായി. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ജൂലിയസ് മലിമ പഴയ വിപ്ലവ ഗാനം പാടിക്കൊണ്ട് ബ്ലാന്‍ഷെയുടെ ആവശ്യത്തോടു മറുപടി പറഞ്ഞു. വെള്ളക്കാരായ കര്‍ഷകരെ കൊന്നൊടുക്കുകയെ ന്ന ഗാനം വീണ്ടും തരംഗമായി. കോടതി ഇടപെട്ടു. തല്‍ക്കാലത്തേയ്ക്കു രംഗം ശാന്തമായി. പാട്ടു പാടാനുള്ള അവകാശം ചോദിച്ച് ഭരണപ ക്ഷം കോടതിയില്‍ അപ്പീല്‍ നല്‍കി. ഇതിനിടെയാണ് ബ്ലാന്‍ഷെയുടെ മരണം.
സൗത്ത് ആഫ്രിക്ക സ്വതന്ത്രമായപ്പോള്‍ കറുത്ത വര്‍ഗക്കാരും വെള്ളക്കാരുമായുള്ള പ്രശ്നം തീര്‍ന്നുവെന്ന ധാരണ തെറ്റാണ്. ഈ രാജ്യത്തു ജനാധിപത്യ ഭര ണം നിലവില്‍ വന്ന 1994നുശേഷം മൂവായിരത്തിലേറെയാളുകള്‍ കൊല്ലപ്പെട്ടത്, വര്‍ണവെറിയുടെ പേരിലുള്ള തമ്മില്‍ത്തല്ലിലാണ്. ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷമാണു വെള്ളക്കാര്‍. പക്ഷേ, അവരാണ് ഇവിടത്തെ ഭൂവുടമകളില്‍ ഭൂരിപക്ഷം. ഇവരുടെ തോട്ടങ്ങളില്‍ തൊഴിലെടുത്താണ് കറുത്തവര്‍ഗക്കാര്‍ അരപ്പട്ടിണിയോടെ കഴിഞ്ഞുകൂടുന്നത്. പകലന്തിയോളം പണിയെടുത്താല്‍ കിട്ടുന്നതു തുച്ഛമായ കൂലി, അതു കൃത്യമായി കൊടുക്കുകയുമില്ല. വെള്ളക്കാരന്‍റെ അടിമയാണു കറുത്ത വര്‍ഗക്കാരെന്ന ചിന്തക്കാരാണ് കുറേ ഭൂവുടമകള്‍. ഇവരുടെ നേതാവായിരുന്നു യുജീന്‍ ടെറി ബ്ലാന്‍ഷെ. അത്ര യും സ്വാധീനമുള്ള നേതാവിനെയാണ് രണ്ടു കൂലിപ്പണിക്കാര്‍ ചേര്‍ന്നു തല്ലിക്കൊന്നത്. വെളുത്ത വര്‍ഗക്കാര്‍ അസ്വസ്ഥരാണ്. അവര്‍ തിരിച്ചടിച്ചാല്‍ ചെറുക്കാനുള്ള ശേഷി കറുത്തവര്‍ക്കുണ്ട്. പക്ഷേ, വെള്ളക്കാര്‍ കനിഞ്ഞില്ലെങ്കില്‍ സൗത്ത് ആഫ്രിക്കയിലെ തൊഴിലാളികളായ കറുത്തവര്‍ഗക്കാര്‍ പട്ടിണിയിലാവും. വെറിപൂണ്ട അവര്‍ ഭൂവുടമകളെ കൊള്ളയടിച്ചതു പഴയ കഥ. ഭയത്തിന്‍റെ കാര്‍മേഘം വീണ്ടും ഈ മാനത്ത് ഉരുണ്ടുകൂടുന്നു, പഴയ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമോ?
Close...
Maximum Character Allowed -
4000