കേന്ദ്ര സര്‍ക്കാര്‍ മാവോയിസ്റ്റുകളെ സഹായിക്കുന്നു'
പത്തനംതിട്ട
യുപിഎ സര്‍ക്കാര്‍ മാവോയിസ്റ്റുകളെ സഹായിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്ന് ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി. ജെ. ചന്ദ്രചൂഡന്‍.
ആര്‍.വൈ.എഫ് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദ പ്രസ്ഥാനങ്ങളോടു സഖ്യം ചേര്‍ന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ തകര്‍ക്കാനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നണിക്കുള്ളിലെ തമ്മിലടി മൂലം ജനങ്ങളിലെത്തിക്കാനായില്ല. വിനാശകരമായ കാര്യങ്ങളിലേക്കു രാജ്യം നീങ്ങുമ്പോള്‍ ഇടതുപക്ഷ പ്രസ്ഥാനം കടമ നിര്‍വഹിക്കാതിരിക്കുന്നതു ശരിയല്ലെന്നും ഇടതുപക്ഷ പ്രസ്ഥാനത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Close...
Maximum Character Allowed -
4000