Tuesday, February 07, 2012   2:20 PM IST
Supplements
Home>> News>> Business
Business
MTS അതിവേഗ ബ്രോഡ്ബാന്‍ഡ് സ്റ്റിക്കുകള്‍ വ്യാപകമാക്കുന്നു
Saturday, April 10, 2010
|
|
|
കൊച്ചി

സിസ്റ്റമ ശ്യാം ടെലി സര്‍വീസസിന്‍റെ മൊബൈല്‍ ബ്രാന്‍ഡായ എംടിഎസ് അതിവേഗ സിഡിഎംഎ ബ്രോഡ്ബാന്‍ഡ് യുഎസ്ബി സ്റ്റിക്കുകള്‍ വ്യാപകമാക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ അഞ്ചു നഗരങ്ങളില്‍ എംടിഎസ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസ് ലഭ്യമാണ്. ഇക്കൊല്ലം അവസാനത്തോടെ കൂടുതല്‍ നഗരങ്ങളിലേക്ക് ഇതു വ്യാപിപ്പിക്കുമെന്നു സിസ്റ്റമ ശ്യാം ടെലി സര്‍വീസസ് പ്രസിഡന്‍റും സിഇഒയുമായ വി. റോസനോവ്.

സെക്കന്‍ഡില്‍ 3.1 മെഗാബൈറ്റ്സ് ആണ് എംടിഎസ് വാഗ്ദാനം ചെയ്യുന്ന സ്പീഡ്. ചിത്രം, ശബ്ദം എന്നിവയില്‍ പരമാവധി വ്യക്തതയും കമ്പനി അവകാശപ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്നവരുടെ കുടുംബങ്ങള്‍ക്കു വെബ്ക്യാം ചാറ്റിനു തങ്ങളുടെ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ അനുയോജ്യമായിരിക്കുമെന്ന് എംടിഎസിന്‍റെ കേരള- തമിഴ്നാട് ചീഫ് ഓപ്പറേറ്റര്‍ കെ. സുനില്‍ ചൂണ്ടിക്കാട്ടി. വിക്കിപീഡിയ, യാഹൂ ഇന്ത്യ, എംടിഎസ് ഇന്ത്യ തുടങ്ങിയ വെബ്സൈറ്റുകള്‍ സൗജന്യമായി ബ്രൗസ് ചെയ്യാന്‍ കഴിയും.

കേരളത്തില്‍ എംടിഎസ് ബ്രോഡ്ബാന്‍ഡിനു 100% വളര്‍ച്ചയാണു കഴിഞ്ഞമാസങ്ങളില്‍ രേഖപ്പെടുത്തിയത്. ബ്രോഡ്ബാന്‍ഡ് രംഗത്തെ വികസനം ലക്ഷ്യമിട്ട് ചെന്നൈയില്‍ കമ്പനി ലെവല്‍ ത്രീ നിലവാരത്തിലുള്ള ഗ്രീന്‍ ഡാറ്റ സെന്‍റര്‍ തുറന്നു. നോയിഡയില്‍ വൈകാതെ അടുത്ത സെന്‍റര്‍ തുറക്കും.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code