Thursday, February 09, 2012   5:16 AM IST
Supplements
Home>> News>> Sports
Sports
ലിവര്‍പൂള്‍ വില്‍പ്പനയ്ക്ക്
Monday, April 12, 2010
|
|
|
ലണ്ടന്‍

പ്രമുഖ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂള്‍ വീണ്ടും വില്‍പ്പനയ്ക്ക്. 40 കോടി ഡോളറിലേറെ കടമുള്ള ക്ലബ്ബിനെ ബ്രിട്ടിഷ് ബാങ്ക് ബാര്‍ക്ലെയ്സ് 46 കോടി ഡോളര്‍ നല്‍കി സഹായിക്കുമെന്നും പിന്നീട് ടീമിന് പുതിയ ഉടമസ്ഥരെ കണ്ടെത്താനാണു നീക്കമെന്നും റിപ്പോര്‍ട്ടുകള്‍. യുഎസ് വ്യവസായി ടോം ഹിക്സ്, ജോര്‍ജ് ഗില്ലറ്റ് എന്നിവരുടെ ഉടമസ്ഥതയിലാണ് ക്ലബ് ഇപ്പോള്‍.

ക്ലബ്ബിന്‍റെ നിലവിലുള്ള വായ്പാദാതാക്കളായ സ്കോട്ലന്‍ഡ് റോയല്‍ ബാങ്കും അമേരിക്കന്‍ ബാങ്ക് വച്ചോവിയയും ജൂലൈയോടെ തുകയുടെ പകുതിയോളം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലിഷ് പ്രിമിയര്‍ ലീഗിന്‍റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായ ബാര്‍ക്ലെയ്സ് നല്‍കുന്ന തുക പുതിയ താരങ്ങളെ ആന്‍ഫീല്‍ഡിലെത്തിക്കാനാവും ലിവര്‍പൂള്‍ ഉപയോഗിക്കുക. ഈ സീസണില്‍ പ്രിമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും ലിവറിന്‍റെ പ്രകടനം തീരെ മോശമായിരുന്നു. എന്നാല്‍ യൂറോപ്പ ലീഗില്‍ ടീം സെമിയില്‍ കടന്നിട്ടുണ്ട്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code