തിരുത്തല്‍ ശക്തിയായി RSP തുടരും
തിരുവനന്തപുരം
ഇടതുപക്ഷത്തിന് അപചയമുണ്ടാകുമ്പോള്‍ തിരുത്തല്‍ ശക്തിയായി നിലകൊള്ളുന്ന ആര്‍എസ്പി തുടര്‍ന്നും ഇതേരീതിയില്‍ എല്‍ഡിഎഫില്‍ തുടരുമെന്ന് അഖിലേന്ത്യാ സെക്രട്ടറി ടി.ജെ. ചന്ദ്രചുഡന്‍. സര്‍ക്കാരിന്‍റെ കുറ്റം കണ്ടെത്താന്‍ മാധ്യങ്ങള്‍ കാത്തിരിക്കുകയാണ്. നല്ല കാര്യങ്ങള്‍ ചെയ്തു മാധ്യമങ്ങളെയും ജനങ്ങളെയും ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരള കണ്‍സ്ട്രക്ഷന്‍ ലേബര്‍ യൂണിയന്‍ തിരുവനന്തപുരം ജില്ലാ പഠന ക്യാംപ് നെയ്യാര്‍ഡാമില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സാധാരണക്കാര്‍ക്കു വേണ്ടി കൂടുതല്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ നടപ്പാക്കിയ സര്‍ക്കാരാണ് ഇപ്പോഴത്തേത്. എന്നാല്‍ പരസ്പരം കൊഞ്ഞനം കുത്തുന്നതു കാരണം ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ കഴിയുന്നില്ല. ബഹുഭൂരിപക്ഷം മാധ്യമങ്ങളും സര്‍ക്കാരിനെതിരാണ്. പ്രസ്ഥാനങ്ങള്‍ക്കു മൂല്യച്യുതി സംഭവിച്ചാല്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടും. അതിനോട് അസഹിഷ്ണുത കാട്ടേണ്ടതില്ല. സര്‍ക്കാരിനെ നയിക്കുന്നവര്‍ വേണ്ടാത്ത തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതെ ചെയ്ത കാര്യങ്ങള്‍ പ്രചരിപ്പിക്കണം.
വരുന്ന ഒരുവര്‍ഷക്കാലം ആത്മസംയമനം പാലിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. ആര്‍എസ്പി ഇത്തരം അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അതു പല പാര്‍ട്ടികള്‍ക്കും രസിക്കില്ല. യഥാര്‍ഥ ഇടതുപക്ഷ നയം നടപ്പാക്കാനുള്ള നിലപാടുകള്‍ സ്വീകരിച്ചതിന്‍റെ പേരില്‍ പലപ്പോഴും ശിക്ഷിക്കപ്പെട്ട പ്രസ്ഥാനമാണ് ആര്‍എസ്പി. എല്‍ഡിഎഫ് സര്‍ക്കാരിനെ തെരഞ്ഞെടുത്തതിനു കേരളീയരെ ശിക്ഷിക്കുന്ന സമീപനമാണു കേന്ദ്രം സ്വീകരിക്കുന്നതെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.
Close...
Maximum Character Allowed -
4000