സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാക്കണം
തൃക്കാക്കര
ഐടി മേഖലയില്‍ ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചകാട്ടണമെന്നും പദ്ധതി യാഥാര്‍ഥ്യമാക്കണമെന്നും എന്‍സിപി ജില്ലാ പ്രസിഡന്‍റ് സി.എം. ദേവസി. തൃക്കാക്കരയുടെ വികസനത്തിനു സഹായകമാകുന്ന പദ്ധതിയെ തകര്‍ക്കരുത്.
പഞ്ചായത്തില്‍ മാലിന്യസംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുക, ശുദ്ധജലക്ഷാമം പരിഹരിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്എന്‍സിപി തൃക്കാക്കര മണ്ഡലം പ്രസിഡന്‍റ് പി.കെ.പരീത് നയിച്ച ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍സിപി തൃക്കാക്കര ബ്ലോക്ക് പ്രസിഡന്‍റ് ഒ.എന്‍. ഇന്ദ്രുകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നാഷണലിസ്റ്റ് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഗോപി എന്‍. മേനോന്‍, നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി.ആര്‍. ഉണ്ണികൃഷ്ണന്‍, സി.എം. അബ്ബാസ്, ആഷ്കര്‍, കെ.കെ. സിയാദ്, സക്കീര്‍, മണി എന്നിവര്‍ പ്രസംഗിച്ചു.
Close...
Maximum Character Allowed -
4000