Thursday, February 09, 2012   7:37 AM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
പഞ്ചായത്തുകള്‍ അലംഭാവം കാട്ടുന്നു
Saturday, April 17, 2010
|
|
|
വെഞ്ഞാറമൂട്

പൊതുശ്മശാന നിര്‍മാണത്തില്‍ നിന്നു പഞ്ചായത്ത് ഒഴിഞ്ഞു മാറുന്നു. വിശാലമായ തരിശു ഭൂമികളുള്ള ജനസാന്ദ്രതയിലും വിസ്തൃതിയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന വെമ്പായം, നെല്ലനാട്, മാണിക്കല്‍, വാമനപുരം, മുദാക്കല്‍, കല്ലറ പഞ്ചായത്തുകളാണു പൊതുശ്മശാനം നിര്‍മിക്കില്ലെന്ന നിലപാടുമായി മുന്നോട്ടുപോകുന്നത്.

ഇതില്‍ നെല്ലനാട് പഞ്ചായത്ത് സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്താണ്. പൊതുശ്മശാനങ്ങ ള്‍ എന്ന സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കുന്ന നിലപാടാണു പൊതുവെ വാമനപുരം നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകള്‍ക്കെന്ന് ആരോപണം.

സ്വന്തമായി ഭൂമി ഇല്ലാത്തവരുടെയും രണ്ടു സെന്‍റ്, മൂന്നു സെന്‍റ് വസ്തുക്കളില്‍ വീടുവച്ചു താമസിക്കുന്നവരുടെയും സാമ്പത്തികമായും മറ്റു രീതിയിലും പിന്നാക്കം നില്‍ക്കുന്നവരുടെയും ഞെട്ടിക്കുന്ന കണക്കുകളാണ് ഈ പഞ്ചായത്തുകളിലുള്ളത്.

മരണാനന്തരം ശവശരീരം അടക്കം ചെയ്യാന്‍ ഇടമില്ലാതെ താമസിക്കുന്ന വീടിനുള്ളില്‍ കുഴി തോണ്ടി മൃതദേഹം അടക്കം ചെയ്യുന്ന ഈ പഞ്ചായത്തുകളിലെ ദരിദ്രരുടെ അവസ്ഥ ദയനീയം. ഈ സാഹചര്യത്തില്‍ പഞ്ചായത്തുകളില്‍ പൊതുശ്മശാനം വേണമെന്നു കര്‍ശന നിര്‍ദേശം നല്‍കുന്ന ശുപാര്‍ശയിലാണ് ഇവരുടെ പ്രതീക്ഷ. ശ്മശാനം നിര്‍മിക്കുന്നതിനു അനുവദിച്ചിരിക്കുന്ന തുക പോലും പഞ്ചായത്തുകള്‍ സ്വീകരിക്കാതെ നിര്‍മാണം അട്ടിമറിക്കുന്നരീതിയും വ്യാപകം.

സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്ത് കുഴിവിളയില്‍ രണ്ടു കുടിലുകളുടെ മണ്‍ഭിത്തികള്‍ ഇടിച്ചു മാറ്റിയാണ് ഒരു മൂന്നാം ക്ലാസുകാരന്‍റെ മൃതദേഹം അടക്കം ചെയ്തത്. ആറ്റുകാലില്‍ പൊങ്കാലയ്ക്കിടെ കുഴഞ്ഞു വീണു മരിച്ച പ്രിയയെയും വെഞ്ഞാറമൂട്ടില്‍ അപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവറെയും വീടിന്‍റെ മുറ്റത്തോടു ചേര്‍ന്നാണ് അടക്കം ചെയ്തത്. മുദാക്കല്‍ പഞ്ചായത്തിലെ മുന്‍ വാര്‍ഡംഗത്തെയും അടുക്കളയില്‍ കുഴയിടെുത്താണ് അടക്കം ചെയ്തത്.

പഞ്ചായത്തംഗങ്ങളുടെ ഇരട്ടത്താപ്പു നയം മൂലമാണു മിക്ക സ്ഥലങ്ങളിലും പൊതു ശ്മശാനം പ്രായോഗികമാക്കാന്‍ കഴിയാത്തത്. ഇതിനിവര്‍ മുടന്തന്‍ കാരണങ്ങള്‍ പറഞ്ഞു ശ്മശാനത്തിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ പ്രദേശവാസികളെ അണിനിരത്തുന്നു. മാണിക്കലിലെ പത്തേക്കറില്‍ തരിശു കിടന്ന പഞ്ചായത്തു ഭൂമിയില്‍ ശ്മശാനം വരുന്നുവെന്ന പ്രചാരണം ഉണ്ടായതിനെത്തുടര്‍ന്നു സ്ഥലത്തെ ചില ജന്മികള്‍ ഇവിടെ താത്കാലികമായ മാര്‍ക്കറ്റ് നിര്‍മിക്കുകയാണു ചെയ്തത്. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുശേഷം ഈ മാര്‍ക്കറ്റ് പൂട്ടി.

അധികം ജനവാസമില്ലാത്ത തും പൊതുശ്മശാനം വന്നാല്‍ യാതൊരു തരത്തിലും ജനങ്ങളെ ബാധിക്കാത്തതുമായ തരിശു പ്രദേശങ്ങള്‍ മാണിക്കല്‍, മുദാക്കല്‍, വാമനപുരം, പുല്ലമ്പാറ, നെല്ലനാട്, വെമ്പായം തുടങ്ങി വാമനപുരം നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകള്‍ക്കുമുണ്ട്.

ശ്മശാന നിര്‍മാണത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന എല്ലാ പഞ്ചായത്തുകള്‍ക്കെതിരെയും സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തം.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code