Wednesday, February 08, 2012   6:47 PM IST
Supplements
Home>> News>> Business
Business
ബ്രാന്‍ഡ് പരിഷ്കാരം: രാഹുല്‍ ബജാജിന് അതൃപ്തി
Saturday, April 17, 2010
|
|
|
ന്യൂഡല്‍ഹി

“ഹമാരാ ബജാജ്’’....രാജ്യത്തെ ഇടത്തരം കുടുംബങ്ങളെ ആകര്‍ഷിച്ചിരുന്ന പരസ്യവാക്യം. ഈ ബ്രാന്‍ഡ് നെയിമിലുള്ള സ്കൂട്ടര്‍ പ്രസ്റ്റീജിന്‍റെ ഭാഗമായി കണ്ടിരുന്നു നിരവധി കുടുംബങ്ങള്‍. എന്നാല്‍, ഇറങ്ങുന്ന എല്ലാ വാഹനങ്ങള്‍ക്കും ബ ജാജ് എന്ന മാതൃ ബ്രാന്‍ഡ് വേണ്ടെന്നു ചിന്തിക്കുകയാണു കമ്പനി എംഡി രാജീവ് ബജാജ്. ഇരുചക്ര വാഹനങ്ങളിലായാലും ഓട്ടോറിക്ഷകളിലായാലും സ്വതന്ത്ര ബ്രാന്‍ഡുകള്‍ വേണമെന്നു രാജീവിനു താത്പര്യം. പുതുമയുള്ള ബ്രാന്‍ഡുകള്‍ വളര്‍ത്തുക എന്നതു ലക്ഷ്യം.

എന്നാല്‍, ഈ നീക്കത്തിനെതിരേ പിതാവ് രാഹുല്‍ ബജാജ് രംഗത്തു വന്നിരിക്കുന്നു. ഇത്തരമൊരു നിര്‍ദേശം വന്നിട്ടില്ലെന്നും അങ്ങനെയുണ്ടെങ്കില്‍ കമ്പനിയുടെ ഡയക്റ്റര്‍ ബോര്‍ഡ് ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം. ബ്രാന്‍ഡ് ഉപേക്ഷിക്കുന്നതുപോലുള്ള തീരുമാനങ്ങളില്‍ താന്‍ പങ്കാളിയാവണമെന്നും സീനിയര്‍ ബജാജ്.

സിഇഒയ്ക്കും ടീമിനും ഞാ ന്‍ ഏറെ പ്രാധാന്യം നല്‍കുന്നു. തക്കതായ കാര്യമില്ലെങ്കില്‍ അവരുടെ തീരുമാനങ്ങളില്‍ ഇടപെടാറുമില്ല- രാഹുല്‍ ബജാജ് കൂട്ടിച്ചേര്‍ത്തു.

ഒരു കാലത്ത് ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി പിടിച്ചടക്കിയതാണ് ബജാജ് സ്കൂട്ടറുകള്‍.

സ്കൂട്ടര്‍ ബിസിനസില്‍നിന്നു ശ്രദ്ധ ബൈക്കുകളിലേക്കു മാറ്റാന്‍ കഴിഞ്ഞവര്‍ഷം മകന്‍ തീരുമാനിച്ചപ്പോഴും രാഹുല്‍ ബജാജ് എതിര്‍ത്തിരുന്നു. ആ എതിര്‍പ്പ് ഇപ്പോ ഴും ഉണ്ടെന്നു സൂചന നല്‍കിയ രാഹുല്‍ ബജാജ് പറയുന്നു: “

”പ്രതിവര്‍ഷം 18 ലക്ഷം സ്കൂട്ടറുകള്‍ക്ക് ഇപ്പോഴും ഡിമാന്‍ഡുണ്ട്. ഈ വിപണി വികസിപ്പിക്കുകയാണു ചെയ്യേണ്ടത്. നന്നായി വില്‍ക്കുന്ന ഒരു സ്കൂട്ടര്‍ എന്തുകൊണ്ട് ബജാജിന് ഇറക്കിക്കൂടാ’’. ഒപ്പം ഇത്ര കൂടി: “” രാജീവാണ് മാനെജിങ് ഡയറക്റ്ററും സിഇഒയും. കമ്പനി എന്തുചെയ്യണമെന്ന് അവന്‍ തീരുമാനിക്കട്ടെ’’.

ഹിന്ദുസ്ഥാന്‍ യുണിലിവറിന്‍റെ മാതൃകയില്‍ ഒരോ പ്രോഡക്റ്റിനും ഒരോ ബ്രാന്‍ഡ് നെയിം നല്‍കാനാണു രാജീവിന്‍റെ പദ്ധതി. ഇതനുസരിച്ചു ബോക്സര്‍, കെടിഎം, ഡിസ്കവര്‍, പള്‍സര്‍ എന്നിങ്ങനെയായിരിക്കും ഇരുചക്ര വാഹനങ്ങള്‍ക്കു പേരിടുക. ഓട്ടോകള്‍ക്കു പുതിയ ബ്രാന്‍ഡ് നെയിം നല്‍കും.

നിസാന്‍- റെനോള്‍ട്ട്- ബജാജ് സംയുക്തസംരംഭത്തില്‍ പുറത്തിറക്കുന്ന ചെലവു കുറഞ്ഞ കാറുകളിലും ബജാജ് എന്ന ബ്രാന്‍ഡ് നെയിം കാണില്ല. ആഭ്യന്തര കാര്‍ വിപണിയിലേക്കു നേരിട്ടിറങ്ങാന്‍ ബജാജിനു പദ്ധതിയില്ലെന്നും കമ്പനി.

എന്നാല്‍, സംയുക്തസംരംഭവുമായി മുന്നോട്ടുപോകും. 14 കമ്പനികള്‍ ഇപ്പോള്‍ രാജ്യത്തു കാര്‍ നിര്‍മിക്കുന്നുണ്ട്. മെഴ്സിഡസ് ബെന്‍സ് മുതല്‍ നാനോ വരെ മുപ്പതിലധികം മോഡലുകള്‍ പുറത്തിറങ്ങുന്നു. പിന്നെങ്ങനെ പുതുതായിട്ടിറക്കുന്ന മോഡലിനു വിപണി കണ്ടെത്താനാകുമെന്നും അദ്ദേഹം ചോദിക്കുന്നു.

ബജാജ് ബ്രാന്‍ഡ് ആകെ പരന്നു കിടക്കുന്നു- ഹീറ്ററും ഹെയര്‍ ഓയിലും തുടങ്ങി ഇന്‍ഷ്വറന്‍സും ഫിനാന്‍ഷ്യല്‍ സര്‍വീസസും വരെ.ഇതിലൊരു തിരുത്തല്‍ നല്ലതുതന്നെയെന്നാണ് രാജീവിന്‍റെ നിലപാട്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code