GSLV-D3 പരാജയം: ഇഗ്നേഷ്യന്‍ ഡൈനാമിക്സിലെ പിഴവ്
തിരുവനന്തപുരം
ജിഎസ്എല്‍വി-ഡി 3 വിക്ഷേപണ പരാജയത്തിനു കാരണം ക്രയോജനിക് എന്‍ജിന്‍ പ്രവര്‍ത്തിക്കാത്തതാണെന്ന് ഐഎസ്ആര്‍ഒ. വിഎസ്എസ് സിയില്‍ ചേര്‍ന്ന അവലോകനയോഗത്തിന്‍റേതാണു വിലയിരുത്തല്‍. ഇഗ്നേഷ്യന്‍ ഡൈനാമിക്സിലെ പിഴവുകൊണ്ടാണ് ഇതുസംഭവിച്ചത്. വിക്ഷേപണത്തിന്‍റെ ആദ്യ രണ്ടു ഘട്ടങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ക്രയോജനിക് എന്‍ജിന്‍ പ്രവര്‍ത്തിക്കേണ്ട മൂന്നാമത്തെ ഘട്ടത്തിലാണു റോക്കറ്റിന്‍റെ ഗതിമാറിയത്. ഗതിമാറ്റത്തിനു കാരണം ക്രയോജനിക് എന്‍ഡിന്‍ പ്രവര്‍ത്തിക്കാതിരുന്നതു കൊണ്ടാണെന്നു സംഘം വിലയിരുത്തി.
എന്‍ജിന്‍ പ്രവര്‍ത്തിക്കാനുള്ള നിര്‍ദേശം കംപ്യൂട്ടര്‍ നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശം ലഭിച്ചിട്ടും ക്രയോജനിക് എന്‍ജിന്‍ പ്രവര്‍ത്തിക്കാതിരുന്നതിനെക്കുറിച്ചു (ഇഗ്നേഷ്യന്‍ ഡൈനാമിക്സ്) കണ്ടെത്തം. ഇതിനായി കൂടുതല്‍ പരിശോധന ആവശ്യമാണെന്നും സംഘം വിലയിരുത്തി. യോഗം നാളെയും തുടരും.
Close...
Maximum Character Allowed -
4000