ലാലിനൊപ്പമെങ്കില്‍ പണം വേണ്ട
പെയ്മെന്‍റ് ? ഫീസ് ? റെമ്യൂണറേഷന്‍? മോഹന്‍ലാലിനെപ്പോലെ, ഞാന്‍ ഏറെ ആരാധിക്കുന്ന ഒരു നടനൊപ്പം അഭിനയിക്കാനോ? ചോദിക്കുന്നത് ബിഗ് ബി. മേജര്‍ രവി സംവിധാനം ചെയ്യുന്ന കാന്ധഹാറില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ താന്‍ കാശുവാങ്ങില്ലെന്ന് അമിതാഭ് ബച്ചന്‍. പ്രതിഫലം നല്‍കി ഡേറ്റിന്‍റെ വിശദാംശങ്ങള്‍ സംസാരിക്കാന്‍ തന്‍റെ വീട്ടില്‍ വന്ന മോഹന്‍ലാലിനോടും മേജര്‍ ര വിയോടും താനിക്കാര്യം പറഞ്ഞതായി ബച്ച ന്‍ ബ്ലോഗില്‍ എഴുതി. മലയാളത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നത് തനിക്കൊരു ബഹുമതിയാണ്. അത് മോഹന്‍ലാലിനൊപ്പമാണെന്നത് വലിയ സന്തോഷം. ആദരവോടെ പ്രതിഫലം ഞാന്‍ നിരസിച്ചു. പിന്നെ നല്ല ചായ നല്‍കി, സന്തോഷത്തോ ടെ യാത്രയാക്കി, ബച്ചന്‍ തുടര്‍ന്നു.
ചിത്രത്തിന്‍റെ ഷൂട്ടിങ് ഊട്ടിയില്‍ തുടങ്ങാനാണ് തീരുമാനം. നീലഗിരിയുടെ മനോഹരമായ പശ്ചാത്തലത്തില്‍ ചിത്രീകരണത്തിന് തയാറെടുക്കുകയാണ് ബച്ചന്‍. തന്‍റെ നിരവധി ചിത്രങ്ങള്‍ ഷൂട്ട് ചെയ്ത സ്ഥലത്ത് വീണ്ടും എത്തുന്നതിന്‍റെ ആവേശവും ബച്ചന്‍ പ്രകടിപ്പിക്കുന്നു. കേരളത്തില്‍ നിന്ന് ഇന്ത്യന്‍ സിനിമയ്ക്കു കിട്ടിയ മികച്ച നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. അഭിനയത്തിന്‍റെ മര്‍മം അറിഞ്ഞ നടന്‍ എന്നും മോഹന്‍ലാലിനെ അമിതാഭ് ബച്ചന്‍ പ്രശംസിക്കുന്നു.
1999ലെ കാന്ധഹാര്‍ വിമാനറാഞ്ചലിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ വിമാനയാത്രികരില്‍ ഒരാളുടെ അച്ഛന്‍റെ വേഷമാണ് ബച്ചന്. ഇതിനു മുന്‍പ് രാംഗോപാല്‍ വര്‍മ കി ആഗിലാണ് ബച്ചനും ലാലും ഒന്നിച്ചത്. മോഹന്‍ലാലിന് കമാന്‍ഡോയുടെ വേഷമാണ്.
Close...
Maximum Character Allowed -
4000