രണ്ടക്ക വളര്‍ച്ച ലക്ഷ്യമിട്ട് മഹീന്ദ്ര ടൂ വീലര്‍
മുംബൈ
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ടൂ വീലര്‍ മേഖലയില്‍ രണ്ടക്ക വളര്‍ച്ച ലക്ഷ്യമിടുന്നതായി മഹീന്ദ്ര അധികൃതര്‍. പുറത്തിറക്കി നാലു മാസത്തിനകം 10,000 സ്കൂട്ടറുകളെന്ന നേട്ടം കരസ്ഥമാക്കാന്‍ മഹീന്ദ്രയ്ക്കു കഴിഞ്ഞതായി ടൂ വീലര്‍ പ്രസിഡന്‍റ് അനൂപ് മധൂര്‍.
2008 ല്‍ കൈനെറ്റിക് മോട്ടോറിനെ ഏറ്റെടുത്തതിനു ശേഷം മൂന്ന് 125 സിസി സ്കൂട്ടറുകളാണു കമ്പനി പുറത്തിറക്കിയത്. രണ്ടു പവര്‍ സ്കൂട്ടറുകളും ഇതില്‍ ഉള്‍പ്പെടുന്നു. റോഡിയോയും ഡ്യൂറോയും. വനിതകളെ ലക്ഷ്യമിട്ട് ഫ്ളൈറ്റ് എന്ന മോഡലും കമ്പനി പുറത്തിറക്കിയിരുന്നു. സ്കൂട്ടര്‍ സെഗ്മെന്‍റില്‍ ഇപ്പോള്‍ എട്ടു ശതമാനം മാര്‍ക്കറ്റ് വിഹിതമാണു കമ്പനിക്ക്. വര്‍ഷം 26 ശതമാനത്തോളം വളരുന്ന സ്കൂട്ടര്‍ വിപണിയില്‍ തങ്ങളുടെ വിഹിതം പോരെന്ന നിഗമനത്തിലാണു മഹീന്ദ്ര. ഇതിന്‍റെ ഭാഗമായി പുതിയ മോഡലുകളിറക്കാനും പദ്ധതിയുണ്ട്. ഇപ്പോള്‍ വര്‍ഷം ആറു ലക്ഷം വരെ യൂനിറ്റ് ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇത് വര്‍ധിപ്പിക്കാനും ആലോചന.
Close...
Maximum Character Allowed -
4000