ആവേശമായി ഡര്‍ട്ട് ബൈക്ക് റേസിങ്
കൊച്ചി
ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ടു ഡര്‍ട്ട് ബൈക്ക് റേസിങ്. കാര്‍ബണ്‍ റേസിങ് ക്ലബ് പനങ്ങാട്ടെ സിന്തൈറ്റ് ഗ്രൗണ്ടില്‍ നടത്തിയ ബൈക്ക് റേസിങ് കാണാന്‍ ആയിരങ്ങളെത്തി. കേരളത്തില്‍ ആദ്യമായി അരങ്ങേറിയ ഡര്‍ട്ട് ബൈക്ക് റേസിങ്ങില്‍ പങ്കെടുത്തവരെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു.
ഫെഡറേഷന്‍ ഒഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്സ് ഒഫ് ഇന്ത്യ (എഫ്എസ്്സിഐ)യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണ്‍ ക്ലാസ് വിഭാഗത്തില്‍ തൃശൂരില്‍ നിന്നുള്ള കെ.സി. റിഷിനും ഇന്ത്യന്‍ എക്സ്പെര്‍ട്ട് ക്ലാസില്‍ മൈസൂരിലെ ഷാബാസ് ഖാനും, നൊവീസ് ക്ലാസില്‍ എറണാകുളത്തെ പി.ജി. ടിനുവും ജേതാക്കള്‍.
ഏറ്റവും മികച്ച സമയം കുറിച്ചതിനുള്ള 10,000 രൂപയുടെ ഫൈസല്‍ മെമ്മോറിയല്‍ ട്രോഫിക്ക് 1.59 മിനിറ്റ് കൊണ്ട് 2.4 കിലോമീറ്റര്‍ പിന്നിട്ട സി.ഡി. ജിനന്‍ അര്‍ഹനായി. നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും അനുസൃതമായി കേരളത്തില്‍ ആദ്യമായാണ് റേസിങ് സംഘടിപ്പിച്ചത്. ദേശീയ തലത്തിലുള്ള മത്സരത്തിന്‍റെ വിവിധ ഘട്ടങ്ങളുടെ മേല്‍നോട്ടത്തിന് എഫ്എംഎസ്്സിഐ ഉദ്യോഗസ്ഥരെത്തിയിരുന്നു.
റേസിങ്ങില്‍ നല്ല വൈദഗ്ധ്യമുളളവര്‍ക്കായി ഇന്ത്യന്‍ ഓപ്പണ്‍ ക്ലാസ്, വിദഗ്ധര്‍ക്കുള്ള ഇന്ത്യന്‍ എക്സ്പെര്‍ട്ട്, വൈദഗ്ധ്യം നേടികൊണ്ടിരിക്കുന്നവര്‍ക്കുള്ള നൊവീസ് ക്ലാസ്, തുടക്കക്കാര്‍ക്കുള്ള ബിഗിനേഴ്സ് ക്ലാസ് എന്നീ വിഭാഗങ്ങളിലായായിരുന്നു മത്സരം. ഇന്ത്യന്‍ ഓപ്പണ്‍ക്ലാസ് ജേതാവിനു ട്രോഫിയും 20,000 രൂപയും ലഭിച്ചു. ഇന്ത്യന്‍ എക്സ്പെര്‍ട്ട് ക്ലാസില്‍ ട്രോഫിയും 12,000 രൂപയും നൊവീസ് ക്ലാസില്‍ 10,000 രൂപയും ബിഗിനേഴ്സ് ക്ലാസില്‍ ട്രോഫിയും 8,000 രൂപയും ജേതാക്കള്‍ക്കു ലഭിച്ചു.
73 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും മത്സരാര്‍ഥികളെത്തി. വിശദമായ പരിശോധനകള്‍ക്കു ശേഷമാണ് ബൈക്കുകള്‍ക്കു മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. മത്സരത്തിനിടെ ചില ബൈക്കുകള്‍ അപകടത്തില്‍പ്പെട്ടെങ്കിലും ആര്‍ക്കും സാരമായ പരുക്കു പറ്റിയില്ല.
Close...
Maximum Character Allowed -
4000