ഫെഡറല്‍ ബാങ്ക് എച്ച്ആര്‍ ഹെഡ്, ട്രഷറി ഹെഡ്, ഐടി ഹെഡ്, ഇക്കണോമിസ്റ്റ്, ലീഗല്‍ ഓഫിസര്‍, എച്ച്ആര്‍ ഓഫിസര്‍ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30. തസ്തിക, യോഗ്യത, പ്രായപരിധി ചുവടെ:
1. എച്ച്ആര്‍ ഹെഡ്, പേഴ്സനല്‍ മാനെജ്മെന്‍റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി അല്ലെങ്കില്‍ എച്ച്ആര്‍ സ്പെഷ്യലൈസേഷനോടെ എംബിഎ. ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക്/പ്രമുഖ സ്ഥാപനത്തില്‍ ഹ്യുമന്‍ റിസോഴ്സ് മാനെജ്മെന്‍റില്‍ 15 വര്‍ഷത്തെ പ്രവൃത്തിപരിചയം, 45 വയസ്
2. ട്രഷറി ഹെഡ്, ഏതെങ്കിലും വിഷയത്തില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍. ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക്/പ്രമുഖ സ്ഥാപനത്തില്‍ ബന്ധപ്പെട്ട മേഖലയില്‍ 15 വര്‍ഷത്തെ പ്രവൃത്തിപരിചയം, 45 വയസ്
3. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഹെഡ്, ഏതെങ്കിലും വിഷയത്തില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍. ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക്/പ്രമുഖ സ്ഥാപനത്തില്‍ ബന്ധപ്പെട്ട മേഖലയില്‍ 15 വര്‍ഷത്തെ പ്രവൃത്തിപരിചയം, 45 വയസ്
4. ഇക്കണോമിസ്റ്റ്, ഇക്കണോമിക്സില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍. ബാങ്ക്/എഫ്ഐ/പ്രമുഖ സ്ഥാപനത്തില്‍ ഇക്കണോമിസ്റ്റ്/ചീഫ് ഇക്കണോമിസ്റ്റ് തസ്തികയില്‍ 10 വര്‍ഷത്തെ പ്രവൃത്തപരിചയം, 45 വയസ്
5. ലീഗല്‍ ഓഫിസര്‍, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ നിയമ ബിരുദം/ബിരുദാനന്തരബിരുദം. സിവില്‍/ക്രിമിനല്‍ രംഗത്ത് അഞ്ചു വര്‍ഷത്തെ പ്രാക്റ്റിസ് അല്ലെങ്കില്‍ ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കില്‍ ലീഗല്‍ ഓഫിസറായി അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം, 35 വയസ്
6. എച്ച്ആര്‍ ഓഫിസര്‍, പേഴ്സനല്‍ മാനെജ്മെന്‍റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി അല്ലെങ്കില്‍ എച്ച്ആര്‍ സ്പെഷ്യലൈസേഷനോടെ എംബിഎ അല്ലെങ്കില്‍ നിയമബിരുദം/ബിരുദാനന്തരബിരുദം. യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക്/പ്രമുഖ സ്ഥാപനത്തില്‍ ഹ്യുമന്‍ റിസോഴ്സ് മാനെജ്മെന്‍റില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം, 35 വയസ്.
01/01/2010 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അര്‍ഹരായവര്‍ക്കു ചട്ടപ്രകാരം ഇളവ്.
വിശദമായ പ്രവൃത്തിപരിചയം വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ളതു കാണുക. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും പൂര്‍ണ വിജ്ഞാപനത്തിനുമായി
www.federalbank.co.in എന്ന വെബ്സൈറ്റ് കാണുക.