ചേരി നിവാസികള്‍ക്ക് നഗരസഭ വീടുകളൊരുക്കുന്നു
Wednesday,
April 21,
2010
തിരുവനന്തപുരം
എ എസ് അജയ്ദേവ്
തലസ്ഥാന നഗരത്തില്‍ ചേരി നിവാസികള്‍ക്കു നഗരസഭയുടെ വീടുകള്‍ ഒരുങ്ങുന്നു. ബിഎസ്യുപി പദ്ധതി പ്രകാരമാണു നഗരസഭ പദ്ധതി നടപ്പാക്കുന്നത്. 75 കോടി രൂപ നഗരസഭാ ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്.
അഞ്ചു ചേരികളില്‍ വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ഇതില്‍ കരിമഡം കോളനിയിലെ 80 വീടുകള്‍ അടുത്ത മാസം അവസാനത്തോടെ കൈമാറാന്‍ കഴിയുമെന്നു ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. പുതിയ വീടുകള്‍ നിര്‍മിക്കാന്‍ നഗരത്തില്‍ സ്ഥലം കണ്ടെ ത്താ ന്‍ കഴിയാതെ വന്നതിനാലാണു കോളനികളിലെ വീടുകള്‍ പുനര്‍ നിര്‍മിക്കാന്‍ നഗരസഭാ അധികൃതര്‍ തീരുമാനിച്ചത്.
കല്ലടി മുഖം, പൂങ്കുളം, പേരൂര്‍ക്കട എന്നിവിടങ്ങളില്‍ ഫ്ളാറ്റുകള്‍ നിര്‍മിക്കും. നിര്‍മാ ണം ഏത് ഏജന്‍സിക്കു നല്‍കണമെന്നു സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ തീരുമാനിക്കും. അക്രഡിറ്റഡ് ഏജന്‍സികള്‍ക്കു മാത്രമേ നിര്‍മാണ പ്രവര്‍ത്തനം നല്‍കാന്‍ പാടുള്ളൂവെന്നു കേന്ദ്ര നിര്‍ദേശം ഉള്ളതിനാല്‍ മറ്റു ഏജന്‍സികളെ പരിഗണിക്കില്ല. എന്നാല്‍ തലസ്ഥാനത്ത് ഇത്തരം കമ്പനികള്‍ കുറവെന്നു വിലയിരുത്തല്‍.
എന്നാല്‍ കണ്ണമ്മൂലയിലെ ഫ്ളാറ്റ് നിര്‍മാണം നിര്‍മിതിയാണു ഏറ്റെടുത്തത്. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. സാനിട്ടേഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ കൈമാറ്റം ചെയ്യാനാകുമെന്നു ഡെപ്യൂട്ടി മേയര്‍.
19 ചേരികളാണു തലസ്ഥാനത്തുള്ളത്. അഞ്ചു ചേരികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൗണ്‍സിലിന്‍റെ കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. മറ്റു ചേരികള്‍ക്കുള്ള പ്രവര്‍ത്തനത്തിനു ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കല്ലടി മുഖത്തു കോസ്റ്റ് ഫോര്‍ഡാണ് വീടുകളുടെ നിര്‍മാണം ഏറ്റെടുത്തത്.
വീടുകള്‍ കൂടാതെ യാചക പുനരധിവാസ കേന്ദ്രം, വൃദ്ധ സദനം എന്നിവ യും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ എട്ടേക്കര്‍ സ്ഥലത്താണു വീടുകളുടെ നിര്‍മാണം നടക്കുന്നത്. ഇവിടെ 200 കുടുംബങ്ങള്‍ക്കു താമസിക്കാന്‍ കഴിയും. ഫ്ളാറ്റുകളില്‍ ഒരു ഭാഗത്ത് 20 കുടുംബങ്ങള്‍ക്കു താമസിക്കാന്‍ കഴിയുന്ന രീതിയിലാണു നിര്‍മാണം. സെന്‍റര്‍ ഫൊര്‍ എണ്‍വയോണ്‍മെന്‍റും, പൊലീസ് കണ്‍സ്ട്രക്ഷനും പദ്ധതിയി ല്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
തീരദേശങ്ങളില്‍ ബിഎസ് യുപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7662 പേര്‍ക്കു പുതിയ വീടുകള്‍ നിര്‍മിക്കുന്നുണ്ട്. ചേരികളിലുള്ള 1697 പേര്‍ക്കാണു ഫ്ളാറ്റുകള്‍ നല്‍കുന്നത്.
കമ്യൂനിറ്റി സെന്‍ററുകള്‍, ആംഗന്‍വാടികള്‍, കളിസ്ഥലം, കച്ചവട സൗകര്യം എന്നിവ ഏര്‍പ്പെടുത്തും. റോഡ്, ഓട എന്നിവ നിര്‍മിക്കും. 483 ഭൂര ഹിതരായവര്‍ക്കു വീടും മറ്റു സൗകര്യങ്ങളും ഇതിനോടൊപ്പം നല്‍കുമെന്ന് അധികൃതര്‍.
എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ടു ബിഎസ്യുപി പദ്ധതി നടപ്പാക്കുന്നതില്‍ കൗണ്‍സില്‍ പരാജയപ്പെട്ടെന്നു പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.
ചേരിപരിഷ്കരണം പാതി വഴിയില്‍ ഉപേക്ഷിച്ചാണുപുതിയ പദ്ധതി എന്ന നിലയില്‍ ബജറ്റില്‍ ഇത് അവതരിപ്പിച്ചത്. പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലെ ചേരികളെകാര്യമായി ശ്രദ്ധിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
Close...
Maximum Character Allowed -
4000