ദീപ്തി ശൈലജ
ഒന്‍പതു വര്‍ഷം മുന്‍പ്, 2001ലെ പുതുവത്സര ദിനം. "പുതിയ നൂറ്റാണ്ടി ന്‍റെ ഗായകര്‍' എന്ന വിശേഷണം നല്‍കി സംഗീത കുലപതി ജി. ദേവരാജന്‍ മാസ്റ്റര്‍, താന്‍ ശിക്ഷണം ചെയ്ത അഞ്ചു ഗായകരെ അവതരിപ്പിച്ചു. മൂന്നു മണിക്കൂറോളം നീണ്ട സംഗീത സ ന്ധ്യയില്‍ ആ ഗായകരുടെ ആലാപന ശൈലിയും ശബ്ദമാധുരിയും സദസ് കേട്ടറി ഞ്ഞു. സംഗീതാലാപനത്തിലൂടെ പിന്നീടിങ്ങോട്ട് ഏവരുടേയും പ്രശംസ നേടിയെടു ത്ത ഒരു ഗായകനും ആ അഞ്ചുപേരില്‍പ്പെടും, വിജേഷ് ഗോപാല്‍. ദേവരാജന്‍ മാസ്റ്ററുടെ പ്രിയ ശിഷ്യരില്‍ ഒരാള്‍.
ദേവരാജന്‍ മാഷുമായുള്ള കൂടിക്കാഴ്ച യാണ് വിജേഷിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്. അന്നു വരെ വിജേഷ് എന്ന വൈപ്പിന്‍ സ്വദേശി ഒരു സാധാരണ ഗായകന്‍ മാത്രമായിരുന്നു. അഞ്ചാം വയസു മുതല്‍ സംഗീതം (വോക്കല്‍) പഠിക്കുകയും വോക്കല്‍, വയലിന്‍, കഥകളിസംഗീതം തുടങ്ങിയവയില്‍ മത്സരിച്ച് സമ്മാനങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത വിദ്യാര്‍ഥി. ആലുവ യു.സി. കോളെജിലെ പഠനത്തിനു ശേഷം എന്‍ട്രന്‍സ് നേടി മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിനു ചേര്‍ന്നു പഠിക്കാന്‍ തയാറെടുത്ത പതിനെട്ടുകാരന്‍. ഗാനമേളകളിലും നാടകങ്ങളിലുമൊക്കെ പാടിയിരുന്ന ഗായകന്‍.
അക്കാലത്ത് ഒരു ദിവസം ദേവരാജന്‍ മാഷിന്‍റെ മുന്‍പിലെത്തപ്പെട്ട വിജേഷ്, "ചക്രവര്‍ത്തിനീ...' എന്ന ഗാനം അദ്ദേഹ ത്തെ പാടിക്കേള്‍പ്പിച്ചു. പാട്ടു കേട്ട മാഷ് എഴുപത്തഞ്ചു ശതമാനം കുറ്റങ്ങളും കുറവുകളും ബാക്കി നല്ലതുമടക്കം കുറെയധികം കാര്യങ്ങള്‍ വിജേഷിനു പറഞ്ഞുകൊടു ത്തു. ഒരു വര്‍ഷം കഴിഞ്ഞു വിളിക്കും, അന്നു വരണം എന്നും പറഞ്ഞു. വിജേഷ് തിരികെപ്പോയി. എന്‍ജിനിയറിങ് വിദ്യാര്‍ഥിയായി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മാസ്റ്ററു ടെ വിളിയെത്തി. അങ്ങനെ മാഷ് ഗ്രൂം ചെയ്തെടുക്കാന്‍ തീരുമാനിച്ച ഗായകരില്‍ ഒരാള്‍ വിജേഷായി. പഠിത്തത്തിനൊപ്പം സംഗീതവും കൂടെച്ചെന്നു. സംഗീതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറിമറിഞ്ഞ ദിന ങ്ങള്‍. സംഗീതം തന്നെ ശിഷ്ടകാല ജീവിത ലക്ഷ്യവും ഉപാസനയും എന്ന തീരുമാന ത്തിലേക്ക് വിജേഷ് എത്തിച്ചേര്‍ന്നു. ഒടുവില്‍ നൂറ്റാണ്ടിന്‍റെ ഗായകരില്‍ ഒരാളായി വിജേഷും അരങ്ങിലെത്തി.
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും നേട്ടവും ദേവരാഗങ്ങളുടെ ശില്‍പ്പി ദേവരാജന്‍ മാഷിന്‍റെ ശിഷ്യനാകാന്‍ കഴിഞ്ഞതാണെന്ന് വിജേഷ്. പിന്നീട് മാസ്റ്റര്‍ തന്‍റെ പ്രണയത്തിന്‍റെ ദേവരാഗങ്ങള്‍ എന്ന ആല്‍ബത്തില്‍ വിജേഷിനു പാട്ടുകള്‍ നല്‍കി. അതിലൊരു ഗാനം അന്‍പതു വര്‍ഷം മുന്‍പ് മാഷ് ട്യൂണ്‍ ചെയ്തത്. പാടാന്‍ നിയോഗം വിജേഷിനെന്ന് മാഷ് പ്രഖ്യാപിച്ചു.
വിജേഷ് ഗോപാല്‍ എന്ന ഗായകനെത്തേടി പിന്നീട് നിരവധി ഓഫറുകളെ ത്തി. ഗാനമേളകള്‍, സ്റ്റേജ് പ്രോഗ്രാ മുകള്‍ എന്നിവയ്ക്കൊപ്പം കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സംഗീതത്തില്‍ പ്രവാ സം എന്ന സിനിമയില്‍ ആദ്യഗാനം. ഹായ്, ഫോട്ടോഗ്രാഫര്‍, മൗര്യന്‍, മലബാര്‍ വെഡ്ഡിങ്, ഭഗവാന്‍, കാവ്യം എന്നീ ചിത്രങ്ങളിലും വിജേ ഷ് പാടി. ഡിവോഷണല്‍ കസെറ്റുകള്‍, അനുരാഗമാലിക എന്നിവയില്‍ പാടുന്നു. മാവേലിക്കര സുബ്രഹ്മണ്യമാണ് ഇന്ന് സംഗീതത്തില്‍ വിജേഷിന്‍റെ ഗുരു.
ശുദ്ധസംഗീതത്തെയും മെലഡികളെയും ഇഷ്ടപ്പെടുന്നു ഈ യുവഗായകന്‍. അച്ഛന്‍, അമ്മ, അനുജത്തി എന്നിവര്‍ക്കൊപ്പം പാട്ടിനെയും പാട്ടുകാരനെയും പിന്തുണയ്ക്കാന്‍ ഭാര്യ അശ്വതിയുമുണ്ട്. പ്രോഗ്രാമുകള്‍ക്കും ടിവി ഷോകള്‍ക്കുമിടയില്‍ വിജേ ഷ് കാത്തിരിക്കുന്നു, പിന്നണി ഗാനരംഗ ത്ത് ഒരു നല്ല ബ്രേക്കിനായി. ഗുരുചരണങ്ങളെ മനസാ നമിച്ച്, ധൃതി ഒട്ടുമില്ലാതെ, ഒരു നല്ല പാട്ടുകാരന്‍റെ കാത്തിരിപ്പ്.
ACHIEVEMENTS
* കേരള സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവല്‍ - വയലിന്‍ - ഒന്നാം സ്ഥാനം (തുടര്‍ച്ചയായി മൂന്ന് വര്‍ഷം)
* എംജി സര്‍വകലാശാല യുവജനോത്സവം - വയലിന്‍ - ഒന്നാം സ്ഥാനം (തുടര്‍ച്ചയായി മൂന്ന് വര്‍ഷം)
*ജിഎംഎംഎ - റണ്ണര്‍ അപ് അവാര്‍ഡ് (ഗാനം - ചന്ദ്രികാരാവു പോലും : ഫോട്ടോഗ്രാഫര്‍)
FAVOURITES
* ഗായകന്‍ - യേശുദാസ്
* ഗായിക - പി. സുശീല
* ഗാനം - നാദബ്രഹ്മത്തിന്‍...
* സ്വന്തം ഗാനം - ചന്ദ്രികാരാവു പോലും
* രാഗം - ബഹുധാരി
Close...
Maximum Character Allowed -
4000