Thursday, February 09, 2012   12:39 PM IST
Supplements
Home>> News>> World News
World News
മുതുമുത്തശ്ശി വിടപറഞ്ഞു
Wednesday, May 05, 2010
|
|
|
ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന വിശേഷണത്തിനര്‍ഹയായിരുന്ന ജപ്പാന്‍സ്വദേശിനി കാമ ചിനന്‍ അന്തരിച്ചു. നൂറ്റിപ്പതിനാലാം വയസിലാണു കാമയുടെ അന്ത്യം. കഴി ഞ്ഞ സെപ്റ്റംബറില്‍ അമേരിക്കയിലെ ജെര്‍ട്രൂഡ് ബെയ്ന്‍സ് മരണമടഞ്ഞതോടെയാണു കാമയെ പ്രായമേറിയ വ്യക്തിയായി ഗിന്നസ് ബുക്ക് ഒഫ് റെക്കോഡ്സ് തെരഞ്ഞെടുത്തത്. അവ സാനനാളുകളില്‍ വീല്‍ച്ചെയറിലായിരുന്നെങ്കിലും, പുറത്തുപോകുന്നതും കാഴ്ചകള്‍ കാണുന്നതുമൊക്കെ കാമയ്ക്ക് വലിയ ഇഷ്ടമായിരുന്നു.

ഗിന്നസ് ബുക്ക് ഇപ്പോള്‍ കാമയുടെ പിന്‍ഗാമിയെ തേടുകയാണ്. അനൗണ്‍സ്മെന്‍റ് ഉടനുണ്ടാകും. കാമ മരണമടഞ്ഞതോടെ നൂറ്റിപ്പതിമൂന്നു വയസുള്ള ചിയോനോ ഹസെഗാവ് ജപ്പാനി ലെ ഏറ്റവും പ്രായമേറിയയാളായി മാറി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദീര്‍ഘായുസുള്ളതു ജപ്പാന്‍കാര്‍ക്കാണ്. കാമയുടെ സ്വദേശമായ ഒക്കിനാവയില്‍ തന്നെ നൂറു വയസു കഴിഞ്ഞവര്‍ നിരവധിപേരുണ്ട്. ഹെല്‍ത്തി ഡയറ്റും കാലാവസ്ഥയും ശരിയായ ജീവിതശൈലിയുമാണ് അവ രുടെ ആയുദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code